സംസ്ഥാന പൊലീസ് മേധാവി (State Police Chief) അനില്‍കാന്തിന്റെ (DGP Anil Kant) പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും സംഘം തട്ടിയത് 14 ലക്ഷംരൂപ. ഉത്തരേന്ത്യന്‍ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുൻപ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്.
ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡൽഹിയിലാണെന്നും അറിയിച്ചു. സംശയം തീക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡൽഹിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്റെ വലയില്‍ കുരുങ്ങി.
അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് മുഖേനയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു, നഗ്നചിത്രം കാട്ടി ഭീഷണി; ഡോക്ടര്‍ അറസ്റ്റില്‍
പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് ഇയാള്‍.
സമൂഹമാധ്യമം വഴിയാണ് ലത്തീഫ് മുര്‍ഷിദും പരാതിക്കാരിയായ യുവതിയും പരിചയപ്പെടുന്നത്. വിവാഹം ചെയ്യണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറഞ്ഞു. യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
വിവാഹം കഴിക്കാന്‍ പ്രതി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി.ലാലിന്റെ നിര്‍ദേശപ്രകാരം കരിങ്കുന്നം സി.ഐ. പ്രിന്‍സ് കെ.ജോസഫ്, എ.എസ്.ഐ. ഷംസുദ്ദീന്, സി.പി.ഒ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയില്‍നിന്ന് പിടികൂടിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.