• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം തട്ടി; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

Arrest | ഡേറ്റിംഗ് ആപ്പിലൂടെ പരിചയം; വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം തട്ടി; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന യുവതിയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഇയാൾ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു

എനുക അരിൻസി ഇഫെന്ന

എനുക അരിൻസി ഇഫെന്ന

  • Share this:
    യുഎസിൽ പൈലറ്റാണെന്ന് ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന (36) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുമാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

    മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന യുവതിയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഇയാൾ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടർന്ന് വാട്സാപ്പിലൂടെ ഇവരുടെ സൗഹൃദം നേടിയെടുക്കുകയുമായിരുന്നു. വിവാഹവാഗ്‌ദാനം നൽകിയ ശേഷ൦ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. യുവതിക്ക് നൽകാനായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചരിക്കുകയാണെന്നും ഇത് വിട്ടുകിട്ടാനായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് ഇയാൾ ആവശ്യപ്പെട്ടു. പല തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം അയച്ചുകൊടുത്തു. 11 ലക്ഷം കൂടി ഇയാൾ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് ഇത് അയച്ചുനൽകാനായി യുവതി നഗരത്തിലെ ബാങ്കിൽ എത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് അധികൃതർ യുവതിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ബാങ്ക് അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

    Also read- Arrest | നാല് വര്‍ഷം മുന്‍പ് വഴക്ക് ഉണ്ടാക്കിയ ബാറില്‍ വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ

    തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ച പോലീസ് അക്കൗണ്ട് ലൈവായി നിലനിർത്തി സൈബർ സംഘത്തിന്റെ സഹായത്തോടെ നൈജീരിയൻ സ്വദേശിയുടെ താമസസ്ഥലം മനസിലാക്കി. പ്രതിയുടെ താമസ സ്ഥലം മനസിലാക്കിയ പോലീസ് ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലേക്ക് തിരിക്കുകയായിരുന്നു.ഗ്രേറ്റർ നോയിഡയിലെ പ്രതിയുടെ ഫ്ലാറ്റ് കണ്ടെത്തി ഇതിന് സമീപമെത്തിയെങ്കിലും പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫ്ലാറ്റിൽ നിന്ന് ചാടി ഗ്രേറ്റർ നോയിഡയിലെ എട്ടുവരിപ്പാതയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

    പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നൈജീരിയൻ സംഘം ഉൾപ്പെടുന്ന റാക്കറ്റ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലും ഈ റാക്കറ്റിന് ബന്ധങ്ങളുള്ളതായാണ് വിവരം. ആയിരക്കണക്കിനു സിം കാർഡുകൾ പരിശോധിച്ചും ലക്ഷക്കണക്കിനാളുകളുടെ ഫോൺ സംഭാഷങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. വരുംദിവസങ്ങളിൽ വിഷയത്തെ കൂടുതൽ വിവരങ്ങൾ നൽകാനാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
    Published by:Naveen
    First published: