• HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡര്‍ ടിന്‍ ; ജീവനക്കാരന്‍ പിടിയില്‍

മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡര്‍ ടിന്‍ ; ജീവനക്കാരന്‍ പിടിയില്‍

ഫോണ്‍ ഓര്‍‌ഡര്‍ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് പരാതി നൽകിയ വീട്ടമ്മയുടെ തീരുമാനം

  • Last Updated :
  • Share this:
    ഓൺലൈൻ ആപ്പ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത വീട്ടമ്മയ്ക്ക് ഉപയോഗ കാലാവധി കഴിഞ്ഞ 3 പൗഡർ ടിൻ നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിന് പിന്നില്‍ ഡെലിവറി ജീവനക്കാരനാണെന്ന് പൊലീസ്. തട്ടിപ്പ് പിടികൂടിയതോടെ ഫോണിന്റെ വില ഓൺലൈൻ സ്ഥാപനത്തിനു നൽകി ജീവനക്കാരൻ കേസിൽ നിന്നു തടിയൂരി. സമാനരീതിയില്‍ മറ്റു 3 ഫോണുകളുടെ പാക്കറ്റിലും ഇയാള്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ് പറയുന്നു. ഫോൺ ഓർഡർ ചെയ്തവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഡെലിവറി ജീവനക്കാരൻ അറിയിച്ചതായും പോലീസ് പറഞ്ഞു.

    എന്നാല്‍ കേസുമായി മുന്നോട്ടുപോകാനാണ് പരാതി നൽകിയ വീട്ടമ്മയുടെ തീരുമാനം. വില കൂടിയ ഫോൺ ഉപയോക്താവിനു വിതരണം ചെയ്യും മുൻപ് മാറ്റി പകരം വില കുറഞ്ഞ ഫോൺ അതേ ബോക്സിൽ വച്ചു കൊടുക്കുകയാണ് ഡെലിവറി ബോയ് ചെയ്തിരുന്നതെന്നു പൊലീസ് കണ്ടെത്തി.

    നെടുങ്കണ്ടം മുണ്ടിയെരുമയിലെ സർക്കാർ സ്കൂളില്‍ ജോലി ചെയ്യുന്ന ഭർത്താവിന് വേണ്ടി ഭാര്യ ഓൺലൈനായി ഓർഡർ ചെയ്ത ഫോണിന് പകരമാണ് പൗഡർ ടിൻ എത്തിയത്. പോലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും വീട്ടമ്മ പരാതി നൽകിയിരുന്നു. 16,999 രൂപയ്ക്കാണ് ഫോൺ ഓര്‍ഡര്‍ ചെയ്തത്. 16ന് ഫോൺ എത്തിയെന്ന വിവരം ഡെലിവറി ജീവനക്കാരൻ വീട്ടമ്മയെ അറിയിച്ചു.

    Also Read - പൊലീസ് സ്‌റ്റേഷനില്‍ 500 രൂപാ നോട്ടുകള്‍ കീറിയെറിഞ്ഞു; യുവാവിനെതിരേ പൊതുമുതൽ നശിപ്പിച്ചതിന് കേസ്

    ഫോൺ വാങ്ങാനെത്തിയ ഭർത്താവ് കവർ പൊട്ടിച്ചുനോക്കാൻ ശ്രമിച്ചെങ്കിലും  ജീവനക്കാരൻ സമ്മതിച്ചില്ല. വീട്ടിലെത്തി പാക്കറ്റ് തുറന്നു നോക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഓർഡർ ചെയ്ത ഫോണിന്റെ അതേ ഭാരമായിരുന്നു പൗഡർ ടിന്നുകൾക്കും. ബോക്സിൽ ടിന്നുകൾ കുലുങ്ങി ശബ്ദമുണ്ടാകാതിരിക്കാൻ പാക്ക് ചെയ്തപ്പോൾ തന്നെ ജീവനക്കാരന്‍ ശ്രദ്ധിച്ചിരുന്നു.

    യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കവർച്ച; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ


    കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ അൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

    ഈ മാസം എട്ടിനാണു കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതിയായ ഹസീന തൃപ്പൂണിത്തുറയിൽ ഹോം നഴ്സിങ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ ജോലി വേണമെന്ന വ്യാജേനയാണ് സമീപിച്ചത്. ചില സ്ഥലങ്ങളിൽ ജോലിയുണ്ടെന്നു കാണിച്ചു യുവാവ് വാട്സാപ് സന്ദേശങ്ങൾ അയച്ചുവെന്നും പൊലീസ് പറയുന്നു.

    പിന്നീട് തനിക്കു കുറച്ചു പണം വേണമെന്നു ഹസീന ആവശ്യപ്പെട്ടു. യുവാവ് ഓൺലൈനിൽ പണം അയയ്ക്കാമെന്നു പറഞ്ഞു. എന്നാൽ, വായ്പയെടുത്തിട്ടുള്ളതിനാൽ അക്കൗണ്ടിൽ പണം വന്നാൽ ബാങ്കുകാർ എടുക്കുമെന്നും നേരിട്ടു പണം തന്നാൽ മതിയെന്നും ഹസീന പറഞ്ഞു.

    Also Read - പ്രാർത്ഥനയ്ക്കെത്തിയ വീട്ടിലെ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർ കുറ്റക്കാരൻ; ശിക്ഷ ഓഗസ്റ്റ് 25ന്

    ഇതിന്റെ അടിസ്ഥാനത്തിൽ യുവാവ് ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിൽ എത്തി. ഇരുവരും സംസാരിച്ചിരിക്കുമ്പോൾ ഹസീനയുടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളായ അൻഷാദും അനസും മുറിയിലെത്തി.

    യുവാവിനെ കസേരയിൽ കെട്ടിയിട്ടു വായിൽ തോർത്തു തിരുകി മർദിച്ചു. യുവാവ് ധരിച്ചിരുന്ന മാല, കൈ ചെയിൻ, മോതിരം എന്നിവ ഊരിയെടുത്തു. കൈവശമുണ്ടായിരുന്ന 30,000 രൂപയും കവർന്നു. എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങി എടിഎം വഴി 10,000 രൂപ പിൻവലിച്ചു.

    യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച അൻഷാദ് ഇതു പെന്റാ മേനകയിലെ കടയിൽ വിറ്റു. ഇതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിൾ പേ വഴിയും ഹസീന കൈക്കലാക്കി.

    വിവരം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തും എന്ന ഭീഷണിയെ തുടർന്ന് ആദ്യം പരാതിപ്പെടാൻ ഭയന്ന യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ‌ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്.
    Published by:Arun krishna
    First published: