• HOME
 • »
 • NEWS
 • »
 • crime
 • »
 • Operation Dark Hunt; എറണാകുളം ജില്ലയിൽ കുറ്റവാളികൾക്ക് കുരുക്ക് മുറുകുന്നു

Operation Dark Hunt; എറണാകുളം ജില്ലയിൽ കുറ്റവാളികൾക്ക് കുരുക്ക് മുറുകുന്നു

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി മുൻകാല കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപെടുത്തിയിട്ടുണ്ട്.

 • Share this:
  കൊച്ചി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ (Operation Dark Hunt) ഭാഗമായി എറണാകുളം (Ernakulam) റൂറൽ ജില്ലയിൽ കാപ്പ (കേരള ആൻറി സോഷ്യൽ ആക്ടിവിറ്റി (പ്രിവൻഷൻ) ആക്ട്) ചുമത്തി ഒരാഴ്ചക്കുള്ളിൽ ജയിലിലടച്ചത് അഞ്ച് നിരന്തര കുറ്റവാളികളെ. നിരവധി കേസുകളിൽ പ്രതിയായ പുല്ലുവഴി തോമ്പ്ര വീട്ടിൽ അനിൽ മത്തായി, നെല്ലിക്കുഴി പാറയിൽ വീട്ടിൽ  അൻസിൽ, കൊമ്പനാട് മാന്നാംകുഴിയിൽ വീട്ടിൽ ലാലു, തുറവൂർ പുല്ലാനി ചാലക്ക വീട്ടിൽ വിഷണു (പുല്ലാനി വിഷണു ) ഐരാപുരം മഴുവന്നൂർ വാരിക്കുഴി വീട്ടിൽ ഷിജു (പങ്കൻ ഷിജു ) എന്നിവരെയാണ് ഒരാഴ്ചക്കുള്ളിൽ അറസറ്റ് ചെയ്ത് ജയിലിലടച്ചത്.

  എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്തയുടെ നിർദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും, സാമൂഹ്യ വിരുദ്ധരേയും അമർച്ച ചെയ്യുന്നതിന് 2019 ൽ റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവി ആവിഷ്ക്കരിച്ച പരിപാടിയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ട്. നിരവധി കുറ്റവാളികളെയാണ് ഇതിലൂടെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ കഴിഞ്ഞത്. ഇതിന്‍റെ ഭാഗമായി 37 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 31 പേരെ നാടുകടത്തി.

  ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി മുൻകാല കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപെടുത്തിയിട്ടുണ്ട്. ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കാപ്പ പോലുള്ള നിയമങ്ങൾക്കു കീഴിൽ കൊണ്ടുവരുമെന്ന് എസ്.പി  കെ.കാർത്തിക്ക് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും.

  Also read- Thief Arrested| മോഷ്ടിക്കുന്ന പണം ചെലവിട്ട് ആഡംബര ജീവിതം; 23 മോഷണക്കേസുകളിലെ പ്രതി പെപ്പർ തങ്കച്ചൻ പൊലീസ് പിടിയിൽ

  എറണാകുളം റൂറൽ മേഖലയിൽ ഗുണ്ടാസംഘങ്ങൾ വീണ്ടും  തല പൊക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പലയിടത്തും ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവായി. ഈ സാഹചര്യത്തിലാണ് ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് അധികാരികൾ തീരുമാനിച്ചത്. പഴയ ക്രിമിനലുകളുടെ ഇപ്പോഴത്തെ പ്രവർത്തികളും പോലീസ് അന്വേഷിക്കുന്നുണ്ട്.  ഗുണ്ടാ പ്രവർത്തനങ്ങൾ വിട്ട് മയക്കുമരുന്ന് വിതരണ രംഗത്ത് സജീവമായ അവരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

  Also Read- Arrest| മകളുടെ വിവാഹത്തിന് സഹായംതേടി വീടുകളിൽ പിരിവിനെത്തും; കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങും; 50കാരൻ പിടിയിൽ

  കാപ്പ ഉത്തരവ് ലംഘിച്ച യുവാവും അറസ്റ്റിലായി. ആലുവ തോട്ടക്കാട്ടുകാര ഷാഡി ലൈനിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് എറണാകുളം റേഞ്ച് ഡി. ഐ. ജി നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്  സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്ക് വ്യാഴാഴ്ചകളിൽ ആലുവ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിക്കുകയും ഈ സമയത്ത് മറ്റൊരു കേസിൽ ഉൾപ്പെടുകയുമായിരുന്നു ഇയാൾ. ഇതിൽ ജയിലിൽ പോവുകയും, തുടർന്ന് ജാമ്യം കിട്ടിയതിന് ശേഷവും കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
  Published by:Naveen
  First published: