• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഓപ്പറേഷന്‍ ജാസൂസ്'; കൈക്കൂലി വാങ്ങാൻ Google Pay; ഒരു ഉദ്യോഗസ്ഥനിൽ നിന്ന് 9 ATM കാർഡുകൾ

'ഓപ്പറേഷന്‍ ജാസൂസ്'; കൈക്കൂലി വാങ്ങാൻ Google Pay; ഒരു ഉദ്യോഗസ്ഥനിൽ നിന്ന് 9 ATM കാർഡുകൾ

സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി

  • Last Updated :
  • Share this:
    തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ രണ്ടു ദിവസമായി വിജിലൻസിന്റെ വ്യാപക പരിശോധനയായിരുന്നു. 'ഓപ്പറേഷന്‍ ജാസൂസ്' എന്ന പേരില്‍ നടത്തിയ ഈ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാടുകളാണ്. സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.

    ഉദ്യോഗസ്ഥര്‍ നേരിട്ട് വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് കൈക്കൂലി ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടെത്തി. ഏജന്‍റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

    Also Read- പെട്ടിക്കുള്ളിൽ ഇരുമ്പുപട്ടയുടെ രൂപത്തിൽ സ്വർണം; കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് പിടിച്ചത് ഒരുകിലോ

    കോട്ടയം ആർ ടി ഓഫീസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയത് കണ്ടെത്തി. അടിമാലി ആർ ടി ഓഫീസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും കൈക്കൂലിപ്പണം പിടികൂടിയിട്ടുണ്ട്. ചങ്ങനാശേരി ആർ ടി ഓഫീസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപയും കൊണ്ടോട്ടി ആർ ടി ഓഫീസിൽ ഏജന്‍റിന്‍റെ കാറിൽ നിന്ന് 1,06,285 രൂപയും കണ്ടെടുത്തു.

    വാഹനരജിസ്ട്രേഷൻ അപേക്ഷയും ലൈസൻസുകളും പെര്‍മിറ്റും വച്ച് താമസിപ്പിച്ച് ഏജന്‍റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. മൂവാറ്റുപുഴയിൽ ഒരു മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്ന് ഒൻപതോളം എടിഎം കാര്‍ഡുകളാണ് പിടികൂടിയത്.

    റെയ്ഡിലെ കണ്ടെത്തലുകൾ

    - വ​ട​ക​ര ആ​ർ ടി ഓ​ഫീ​സി​ലെ ടൈപ്പി​സ്റ്റി​ന്‍റെ ബാ​ഗി​ൽ​നി​ന്ന്​ നി​ര​വ​ധി അ​പേ​ക്ഷ​ക​ളും ആ​ർ ​സി ബു​ക്കു​ക​ളും സ്റ്റി​ക്ക​റു​ക​ളും പിടികൂടി.

    - നെ​ടു​മ​ങ്ങാ​ട്ടെ ഒരു​ ഓ​ട്ടോ ക​ൺ​സ​ൽട്ട​ൻ​സി സ്ഥാപനത്തില്‍ ​നി​ന്ന്​ 84 ആ​ർ ​സി ബു​ക്കു​ക​ളും നാ​ല് ലൈ​സ​ൻ​സുക​ളും ക​ണ്ടെ​ത്തി.

    - ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഏ​ജ​ന്‍റി​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന്​ പു​തി​യ ആ​ർ ​സി ബു​ക്കു​ക​ളും വാ​ഹ​ന പെ​ർ​മി​റ്റു​ക​ളും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു.

    - ക​ഴ​ക്കൂ​ട്ടം എ​സ് ആ​ർ ​ടി ​ഒ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ല​ഭി​ച്ച ബാ​ഗി​ൽ​നി​ന്ന്​ ആ​ർ ​സി ബു​ക്കു​ക​ൾ, ലൈ​സ​ൻ​സു​ക​ൾ, വാ​ഹ​ന സം​ബ​ന്ധ​മാ​യ മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

    Also Read- കഞ്ചാവിന്റെ കുരുകൊണ്ടും ഷെയ്ക്ക്; കോഴിക്കോട് ബീച്ചിൽ നടത്തിയ പരിശോധനയിൽ കേസെടുത്തു

    - മൂ​വാ​റ്റു​പു​ഴ​യി​ലെ എ ​എം വി ഐ​യു​ടെ പ​ക്ക​ൽ​ ക​ണ്ടെ​ത്തി​യ ഒ​മ്പ​തോ​ളം എ.​ടി.​എം കാ​ർ​ഡു​ക​ളി​ൽ അ​ഞ്ചെ​ണ്ണം ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രി​ല്‍ ഉ​ള്ള​ത​ല്ലെ​ന്നും​ വ്യ​ക്ത​മാ​യി.

    - കോ​ഴി​ക്കോ​ട് ആ​ര്‍ ​ടി ഓ​ഫീ​സി​ല്‍ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നാ​യു​ള്ള 2523 അ​പേ​ക്ഷ​ക​ളി​ല്‍ 1469 എ​ണ്ണ​ത്തി​ൽ നടപ​ടി സ്വീ​ക​രി​ച്ചി​ല്ല.

    - ഉ​ടു​മ്പ​ഞ്ചോ​ല, പീ​രു​മേ​ട് ഓ​ഫീസു​ക​ളി​ല്‍ ഏ​ജ​ന്‍റു​മാ​ർ പ്ര​ത്യേ​ക അ​ട​യാ​ള​മി​ട്ട്​ ന​ല്‍കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ വ​ള​രെ വേ​ഗം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

    -കോ​ട്ട​യം ആ​ർ ടി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഏ​ജ​ന്‍റു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗൂഗിൾ പേ ​വ​ഴി 1,20,000 രൂ​പ ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി.

    - അ​ടി​മാ​ലി ഓ​ഫീസി​ല്‍ പ​ല​പ്പോ​ഴാ​യിട്ടാണ് 97,000 രൂ​പ ന​ൽ​കിയത്.

    - ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് ഡ്രൈ​വിംഗ്​ സ്‍കൂൾ ഏ​ജ​ന്‍റു​മാ​ർ 72,200 രൂ​പ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ഓ​ഫിീസി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക്​ 15,790 രൂ​പ​യും ന​ൽ​കി​യെ​ന്ന്​ കണ്ടെത്തി.

    - നെ​ടു​മ​ങ്ങാ​ട്ടെ ഓ​ട്ടോ ക​ൺ​സ​ൽ​ട്ട​ൻ​സി ഓ​ഫി​സി​ൽ​നി​ന്ന്​ 1.50 ല​ക്ഷം രൂ​പ​യും കൊ​ണ്ടോ​ട്ടി ഓ​ഫീ​സി​ൽ ഏ​ജ​ൻ​റി​ന്‍റെ കാ​റി​ൽ​നി​ന്ന്​ 1.06 ല​ക്ഷം രൂ​പ​യും ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്ന് 72,412 രൂ​പ​യും വെ​ള്ള​രി​ക്കു​ണ്ട് ജോ​യ​ൻ​റ് ആ​ർ ടി ഓ​ഫീ​സി​ൽ ര​ണ്ട് ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്നാ​യി 38,810 രൂ​പ​യും കോ​ട്ട​യ​ത്ത്​ ഏ​ജ​ൻ​റു​മാ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ 36,050 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

    - ച​ട​യ​മം​ഗ​ല​ത്ത്​ ര​ണ്ട് ഏ​ജ​ൻ​റു​മാ​രി​ൽ​നി​ന്ന് 32,400 രൂ​പ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ 34,300 രൂ​പ​യും പാ​ല​ക്കാ​ട് 26,900 രൂ​പ​യും റാ​ന്നി​യി​ൽ 15,500 രൂ​പ​യും പ​ത്ത​നം​തി​ട്ട​യി​ൽ 14,000 രൂ​പ​യും പു​ന​ലൂ​രി​ൽ 8,100 രൂ​പ​യും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 7,930 രൂ​പ​യും കാ​ക്ക​നാ​ട്ട്​ 8,000 രൂ​പ​യും പി​ടി​കൂ​ടി.

    കണ്ടെത്തിയ ക്രമക്കേടുകളിൽ നടപടിയെടുക്കുന്നതിനായി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വിജിലൻസ് സര്‍ക്കാരിന് കൈമാറും.
    Published by:Rajesh V
    First published: