• HOME
  • »
  • NEWS
  • »
  • crime
  • »
  • OPERATION KUBERAFOUR ARRESTED IN PALAKKAD NJ TV

ഓപ്പറേഷൻ കുബേര: പാലക്കാട് നാലു പേർ അറസ്റ്റിൽ

അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 91 റെയ്ഡുകളാണ് പൊലീസ് നടത്തിയത്.

അറസ്റ്റിലായവർ

അറസ്റ്റിലായവർ

  • Share this:
പാലക്കാട്: ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പാലക്കാട് വിവിധയിടങ്ങളിൽ നടത്തിയ പൊലീസ് റെയ്ഡിൽ നാലുപേർ അറസ്റ്റിൽ. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ ഷഫീർ, ഹംസ എന്നിവരാണ് അറസ്റ്റിലായത്.

ഇതിന് പുറമെ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. റെയ്ഡിൽ 1,18,000 രൂപയും ചെക്കുകൾ, പ്രോമിസറി നോട്ടുകൾ തുടങ്ങിയ രേഖകളും പിടിച്ചെടുത്തു. ഇതിന് പുറമെ നാല് മോട്ടോർ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എലപ്പുള്ളി സ്വദേശി ഭരതരാജൻ, വാളയാർ സ്വദേശി സുധീഷ്, ഇളവമ്പാടം സ്വദേശി പ്രഭാകരൻ, വടക്കഞ്ചേരി സ്വദേശി ഷിബു എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം അഞ്ച് ഡിവൈഎസ്പി മാരുടെയും 33 സി ഐമാരുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 91 റെയ്ഡുകളാണ് പൊലീസ് നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.  ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞമാസം രണ്ടു പേരാണ് പാലക്കാട് ജില്ലയിൽ ആത്മഹത്യ ചെയ്തത്.
Also Read- ലഹരിക്കെതിരെ ബോധവത്കരണ ചിത്രങ്ങളെടുത്ത സംവിധായകന്‍ ലഹരിമരുന്നുപയോഗിച്ച് നടുറോഡില്‍ നൃത്തം ചെയ്തതിന് അറസ്റ്റില്‍

ഇതേ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.  മുണ്ടൂർ വള്ളിക്കോട് സ്വദേശി വേലുക്കുട്ടി, എലവഞ്ചേരി സ്വദേശി കണ്ണൻക്കുട്ടി എന്നിവരാണ് കഴിഞ്ഞ മാസം ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്.

വേലുക്കുട്ടിയുടെ മരണത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ പാലക്കാട് സ്വദേശി സുധാകരനെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്.

'ആത്മഹത്യ ചെയ്ത ഇരട്ട സഹോദരന്മാർ ലോൺ അടച്ചത് ഒരു തവണ മാത്രം; ജപ്തി നോട്ടീസ് നൽകിയിരുന്നില്ല:' ബാങ്ക് അധികൃതർ

കോട്ടയം കടുവാക്കുളത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊച്ചുപറമ്പിൽ നിസാർ, നസീർ ഇരട്ട സഹോദരന്മാർ വായ്‌പ്പാ ബാധ്യത നേരിട്ടിരുന്നു എന്ന വിഷയത്തിൽ പ്രതികരണവുമായി ബാങ്ക് അധികൃതർ. മാതാവ് ഫാത്തിമയാണ് ഇന്ന് രാവിലെ ഇരുവരും രണ്ടു മുറികളിലായി  തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഈ സംഭവത്തിലാണ് മണിപ്പുഴ അർബൻ ബാങ്ക് അധികൃതർ നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നത്.

'2019 മെയ് രണ്ടിനാണ് നിസാറും നസീറും മണിപ്പുഴ ബ്രാഞ്ചിൽ എത്തി ലോൺ എടുത്തത്. കടുവാക്കുളത്ത് സ്ഥലവും വീടും വാങ്ങുന്നതിനായിരുന്നു ലോൺ ആവശ്യപ്പെട്ടത്. പർച്ചേസ് ലോൺ എന്ന നിലയിലാണ് ഇരുവരും 13 ലക്ഷം രൂപ ലോൺ എടുത്തത്. പത്തുവർഷം കാലാവധിയിലാണ് ലോൺ അനുവദിച്ചിരുന്നത്. ആ മാസം 28-ാം തീയതി 19,000 രൂപ ഇരുവരും ആദ്യ തവണയായി അടച്ചു. പിന്നീടൊരിക്കലും നിസാറും നസീറും ലോൺ തവണകൾ അടച്ചിരുന്നില്ല,' മണിപ്പുഴ അർബൻ ബാങ്ക് മാനേജർ ആൻസി ചാക്കോ പറയുന്നു.

തവണകൾ മുടങ്ങിയതോടെ എല്ലാ മാസവും ബാങ്കിൽ നിന്ന് ഫോൺ വഴി പണം അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നിസാറും നസീറും ഫോൺ എടുത്തിരുന്നില്ല എന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കുന്നത്.
Published by:Naseeba TC
First published:
)}