ഇന്റർഫേസ് /വാർത്ത /Crime / 'ഓപ്പറേഷന്‍ നാര്‍ക്കോ' കൊല്ലം പുനലൂരില്‍ 2 കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ

'ഓപ്പറേഷന്‍ നാര്‍ക്കോ' കൊല്ലം പുനലൂരില്‍ 2 കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ

മടവൂർ കോണം സ്വദേശിനി നിഷാ മനസ്സിലിൽ ഷാഹിദയെയാണ് പിടികൂടിയത്.

മടവൂർ കോണം സ്വദേശിനി നിഷാ മനസ്സിലിൽ ഷാഹിദയെയാണ് പിടികൂടിയത്.

മടവൂർ കോണം സ്വദേശിനി നിഷാ മനസ്സിലിൽ ഷാഹിദയെയാണ് പിടികൂടിയത്.

  • Share this:

കൊല്ലം പുനലൂരില്‍ രണ്ട് കിലോയോളം കഞ്ചാവുമായി സ്ത്രീ പിടിയിൽ. പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിൽ  അലയമണ് മടവൂർ കോണം സ്വദേശിനി നിഷാ മനസ്സിലിൽ ഷാഹിദയെയാണ് പിടികൂടിയത്. തിരുവനന്തപുരത്ത്  നിന്നും 30000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് പുനലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി  പൊതികൾ തയ്യാറാക്കുന്നതിനിടെയാണ് ഷാഹിദ പിടിയിലായത്.

10 ഗ്രാമിൻ്റെ പൊതികൾക്ക് 1000 രൂപ നിരക്കിലാണ് വില്പന നടത്തി വന്നത് .നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഷാഹിദ. എക്സൈസ് വകുപ്പ്  മദ്യം,മയക്കുമരുന്ന് ലഹരികൾക്കെതിരെ പരിശോധനകൾ ശക്തമാക്കിയതിൻ്റെ ഭാഗമായാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് എക്സൈസ് സിഐ സുദേവന്‍ പറഞ്ഞു.

Also Read- വിവാഹം കഴിക്കാൻ വിസമ്മതിച്ച 19കാരിയെ തലമുടി മുറിച്ച്, മർദിച്ച്‌, റോഡിലൂടെ നടത്തിച്ചു

ജില്ലയുടെ കിഴക്കൻ മേഖലകളിൽ ലഹരി കടത്തുന്നതിനായ് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവർ. കിഴക്കൻ മേഖലയിലെ ലഹരി വിൽപ്പന തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഓപ്പറേഷൻ നാർക്കോയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത് .

പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ K.സുദേവൻ, പ്രിവൻ്റിവ് ഓഫീസർമാരായ അൻസാർ A, ശ്രീകുമാർ KP, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ,ഡ്രൈവർ രജീഷ്ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

First published:

Tags: Ganja seized, Kollam, Woman arrested