അഹമ്മദാബാദ് : വിദേശത്തേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11.70 കോടി രൂപ വിലവരുന്ന 14.63 മെട്രിക് ടണ്‍ രക്തചന്ദനം (Red Sanders) പിടികൂടി ഡി.ആര്.ഐ (Directorate of Revenue Intelligence). ഓപ്പറേഷന് രക്ത് ചന്ദന്‍ (Operation Rakth Chandan )എന്ന പേരിലാണ് വേട്ട നടന്നത്. ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോയില്‍ നിന്നാണ് രക്തചന്ദനം കണ്ടെത്തിയത്. ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമമെന്നും ഡി.ആര്.ഐ അധികൃതര്‍ പറഞ്ഞു. ഗുജറാത്തിലെ സബര്‍മതി ഡിപ്പോയില്‍ ശുചിമുറിയില്‍ ഉപയോഗിക്കുന്ന സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് എന്നിവയുടെ ലേബലിലാണ് രക്തചന്ദനം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഉദ്യോഗസ്ഥര്‍ സ്കാന്‍ ചെയ്തപ്പോള്‍ തടി ആകൃതിയിലുള്ള സാധനങ്ങളാണ് കണ്ടെയ്നറിലുള്ളതെന്നും ശുചിമുറിയില്‍ ഉപയോഗിക്കുന്നവയല്ലെന്നും മനസിലായി. ഇതിന് പിന്നാലെ കണ്ടെയ്നര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് രക്ത ചന്ദനമാണെന്ന് തിരിച്ചറിഞ്ഞത്. രക്തചന്ദനത്തിന്റെ കയറ്റുമതി നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ആകെ മൊത്തം 840 തടി കഷ്ണങ്ങളാണ് കണ്ടെത്തിയത്. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
DRI seizes 14.63 MT Red Sanders worth Rs.11.70 crore under “Operation Rakth Chandan”.
Read more 👉 https://t.co/fO5IUHbo9j pic.twitter.com/WHGFYMkYyz
— CBIC (@cbic_india) May 30, 2022
ഇന്ത്യയുടെ വിദേശ കയറ്റുമതി നയപ്രകാരം രകതചന്ദനം കയറ്റി അയക്കുന്നത് നിരോധിച്ചിട്ടുണ്ട്. സൗന്ദര്യ വര്‍ധക ക്രീമുകളില്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഏഷ്യയില്‍ പ്രത്യേകിച്ച് ചൈനയില്‍ വലിയ ഡിമാന്‍ഡാണ് രക്തചന്ദനത്തിനുള്ളത്. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനും ഒപ്പം ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും അപൂര്‍വമായി രക്തചന്ദനം ഉപയോഗിക്കാറുണ്ട്.
‘പുഷ്പ’ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്തി; ഡ്രൈവര്‍ അറസ്റ്റില്‍
അല്ലു അര്ജുന് നായകനായി എത്തിയ തെലുങ്ക് ചിത്രം ‘പുഷ്പ’യില്‍ (Pushpa movie) നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം (red sandalwood) കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന് ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത് (arrest).
കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അയാള്‍ കള്ളക്കടത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറിയും നിറച്ച പെട്ടികള്‍ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു ഇയാള്‍ തടികള്‍ കടത്തിയത്.
പോലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികള്‍ വാഹനത്തില്‍ നിന്നും കണ്ടെത്തി.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ സിനിമയില്‍ അല്ലു അര്ജുന് രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദര്‍ശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റാവുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.