• HOME
 • »
 • NEWS
 • »
 • crime
 • »
 • Acid Attack| കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ

Acid Attack| കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോഴിക്കോട് (Kozhikode) നടന്ന ആസിഡ് ആക്രമണത്തിൽ (Acid Attack) യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. തൊണ്ടയാട് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മൃദുല (22)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊറ്റമ്മലിലെ കണ്ണടക്കടയിലെ ജീവനക്കാരിയാണ് മൃദുല.

  ഇന്ന് രാവിലെയായിരുന്നു സംഭവം. പൊറ്റമ്മലിലെ മദർ ഒപ്ടിക്കൽസിലെ ജീവനക്കാരിയായ മൃദുലയ്ക്ക് നേരേ ആസിഡ് ഒഴിച്ച വിഷ്ണുവിനെ നാട്ടുകാരാണ് പിടികൂടിയത്. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃദുലയുടെ മുഖത്തും ശരീരത്തിൽ പലഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.പൊള്ളൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ മൃദുല ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോകാൻ ഇറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.

  പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. മൃദുലയും വിഷ്ണുവും കണ്ണൂർ സ്വദേശികളാണ്. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് വിഷ്ണുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ജോലിയിൽ തിരിച്ചെടുക്കാത്തതിന്റെ പക; തൃശൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ മുൻവൈരാഗ്യം

  നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചെടുക്കാൻ റിൻസി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

  വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവമുണ്ടായത്. നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു റിന്‍സിയെ റിയാസ് ആക്രമിച്ചത്. ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വാളെടുത്ത് റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് ഓടിയെത്തിയത്. തുടര്‍ന്ന് റിന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു മരണം സംഭവിക്കുകയായിരുന്നു.

  റിൻസിയുടെ ദേഹത്ത്​ മുപ്പതോളം വെട്ടുകളാണ്​ ഏറ്റത്​. വെട്ടേറ്റ്​ ഇവരുടെ കൈവിരലുകൾ അറ്റു. വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ്​ റിൻസിയെ പ്രതി റിയാസ്​ വെട്ടിപ്പരിക്കേൽപ്പിച്ചത്​. വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന്​ കീഴടങ്ങി. കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എ ആർ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ തൃശൂർ എലൈറ്റ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

  എറിയാട് കേരള വർമ സ്കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം കണ്ട്​ മക്കൾ ഭയന്നു കരഞ്ഞു. ഇതുകേട്ട്​ വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു.

  പ്രതി റിയാസിനായി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ്​ ഇയാൾ രക്ഷപ്പെട്ടിട്ടുള്ളത്​. പ്രതിക്കായി പൊലീസ്​ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്​. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി​. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽനിന്നാണ്​ ആയുധം ലഭിച്ചത്​. നാട്ടുകാർ കണ്ടെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
  Published by:Rajesh V
  First published: