വീട്ടമ്മയ്ക്ക് സ്വഭാവ ദൂഷ്യമെന്ന് കോമരം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരത്തിന്റെ ജാമ്യം റദ്ദാക്കി

നാല് മാസങ്ങൾക്ക് മുമ്പാണ് അന്തിക്കാട് പാലാഴിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

News18 Malayalam | news18-malayalam
Updated: July 9, 2020, 3:00 PM IST
വീട്ടമ്മയ്ക്ക് സ്വഭാവ ദൂഷ്യമെന്ന് കോമരം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരത്തിന്റെ ജാമ്യം റദ്ദാക്കി
ശ്രീകാന്ത്
  • Share this:
തൃശ്ശൂർ: കോമരത്തിന്റെ കൽപന അനുസരിച്ച് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോമരം ശ്രീകാന്തിന്റെ ജാമ്യം റദ്ദാക്കി. ഏഴ് ദിവസത്തിനകം ശ്രീകാന്ത് നേരിട്ട് കോടതിയിൽ ഹാജരാവണമെന്നും നിർദേശമുണ്ട്. തൃശ്ശൂർ ജില്ല സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

മൂന്ന് മാസം മുമ്പ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിക്ക് തെറ്റുപറ്റിയെന്നും ഇത്ര വലിയ കുറ്റകൃത്യം നടത്തിയ ആൾക്ക് ജാമ്യം നൽകാൻ പാടില്ലായിരുന്നുവെന്നും കോമരത്തിന്റെ ജാമ്യം റദ്ദാക്കി കൊണ്ട് ജില്ല സെഷൻസ് കോടതി ജഡ്ജി അജിത് കുമാർ അഭിപ്രായപ്പെട്ടു. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് കോമരം ചെയ്തത്. ഇയാളുടെ ബോധപൂർവമായ പ്രവർത്തിയാണ് വീട്ടമ്മ ജീവൻ ഒടുക്കാൻ കാരണമെന്നും കോടതി നിരീക്ഷിച്ചു.

വീട്ടമ്മയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും കുടുംബ ക്ഷേത്രത്തിൽ ബന്ധുക്കളുടെ മുന്നിൽ വെച്ച് ഇക്കാര്യം ഏറ്റു പറഞ്ഞ് മാപ്പിരക്കണമെന്നുമായിരുന്നു കോമരത്തിന്റെ കൽപന. ഇതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ ബന്ധുവിന്റെ സ്വാധീനത്തിലാണ് കോമരം കൽപന പുറപ്പെടുവിച്ചതെന്ന് ആരോപണം ഉണ്ട്. വീട്ടമ്മയുടെ ഭർത്താവും സഹോദരനും പരാതി നൽകിയതിനെ തുടർന്ന്  അന്തിക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു.
TRENDING: സ്വപ്ന സുരേഷ് സാഗർ ഏലിയാസ് ജാക്കിയുടെ അവതാരം; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസങ്കേതം: ബിന്ദു കൃഷ്ണ [NEWS]തിരുവനന്തപുരം നഗരപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു [NEWS]തൃശ്ശൂരിൽ പട്ടാപ്പകൽ കത്തിക്കരിഞ്ഞ് യുവാവ്; ഞെട്ടിത്തരിച്ച് നാട്ടുകാർ [PHOTO]
നാല് മാസങ്ങൾക്ക് മുമ്പാണ് അന്തിക്കാട് പാലാഴിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടമ്മയുടെ ഭർത്താവ് ഗൾഫിലാണ്. രണ്ട് മക്കളുണ്ട്. വീട്ടമ്മയുടെ അമ്മാവന്റെ മകനിൽ നിന്ന് ശല്യം നേരിട്ടിരുന്നതായി വീട്ടമ്മ ഭർത്താവിനോടും സഹോദരനോടും പരാതി പറഞ്ഞിരുന്നു. നിരവധി തവണ ഇവർ ഇയാളെ താക്കീത് ചെയ്തതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ഇതുവരെ പൊലീസ് ഇയാൾക്ക് എതിരെ കേസെടുത്തിട്ടില്ല.
Published by: Naseeba TC
First published: July 9, 2020, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading