നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Orissa HC | കൊടുംകുറ്റവാളി ധാരാ സിംഗിന്റെ ജീവപര്യന്തം ഒറീസ ഹൈക്കോടതി ശരിവെച്ചു; വിചാരണക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീൽ തള്ളി

  Orissa HC | കൊടുംകുറ്റവാളി ധാരാ സിംഗിന്റെ ജീവപര്യന്തം ഒറീസ ഹൈക്കോടതി ശരിവെച്ചു; വിചാരണക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീൽ തള്ളി

  വരിസംഖ്യ നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ കടയുടമയായ റഹ്മാനെ, ധാരാ സിംഗ് മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു

  • Share this:
   ഒഡീഷയില്‍ (Odisha) വസ്ത്രക്കട ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ധാരാ സിംഗ്, 14 വര്‍ഷം മുമ്പ് സമര്‍പ്പിച്ച അപ്പീല്‍ ഒറീസ ഹൈക്കോടതി (Orissa High Court) തള്ളി. ഇതോടെ ധാരാ സിംഗിന് (Dara Singh) ജീവപര്യന്തം ശിക്ഷ (Life Sentence) വിധിച്ച വിചാരണക്കോടതിയുടെ (Trial Court) നടപടി ഒറീസ ഹൈക്കോടതി ശരിവച്ചു. 1999 ഓഗസ്റ്റ് 26ന് വസ്ത്രക്കട ഉടമ എസ് കെ റഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് 2007ല്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ രബീന്ദ്രകുമാര്‍ പാല്‍ എന്ന ധാരാ സിംഗ് അപ്പീല്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് പരിഗണിച്ച ഒറീസ ഹൈക്കോടതി തിങ്കളാഴ്ച അപ്പീല്‍ തള്ളുകയായിരുന്നു. 1999 ഓഗസ്റ്റ് 26ന് മയൂര്‍ഭഞ്ച് ജില്ലയിലെ താക്കൂര്‍മുണ്ട പോലീസ് പരിധിയിലെ പാഡിയബേഡ ആഴ്ചച്ചന്തയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

   വരിസംഖ്യ നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ കടയുടമയായ റഹ്മാനെ, ധാരാ സിംഗ് മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു. സിംഗും കൂട്ടാളികളും കട കൊള്ളയടിച്ചതിന് ശേഷം ഇരയെ വസ്ത്രക്കടയില്‍ ജീവനോടെ കത്തിച്ചു. 2007 ഒക്ടോബര്‍ 29ന് ബരിപാഡയിലെ സെഷന്‍സ് കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ധാരാ സിംഗ് അപ്പീല്‍ ഫയല്‍ ചെയ്തു.

   ''കേസ് പരിശോധിച്ച വിചാരണ കോടതിയുടെ സമീപനത്തില്‍ ഞങ്ങള്‍ ഒരു അപാകതയും കാണുന്നില്ല. വിചാരണക്കോടതിയുടെ നിഗമനങ്ങളോട് യോജിച്ചുകൊണ്ട് ഞങ്ങള്‍ ഈ അപ്പീല്‍ നിരസിക്കുന്നു. അത് പ്രകാരം, വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെയ്ക്കുന്നു'', ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് ബിപി റൗത്രേ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

   Also Read-Drug Party | വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേര്‍ കസ്റ്റഡിയില്‍; MDMA പിടികൂടി

   ഇതിനകം 21 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും ദീര്‍ഘകാല കസ്റ്റഡി പരിഗണിച്ച് ശിക്ഷയില്‍ മാറ്റം വരുത്തണമെന്നും ധാരയ്ക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, ഒരു ഓസ്ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകനെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ധാരാ സിംഗ്. 1999 ജനുവരി 22 ന് ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയതായിരുന്നു കേസിനാസ്പദമായ സംഭവം.

   Also Read-Murder | രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ഭര്‍ത്താവ്

   സ്റ്റെയിന്‍സും മക്കളും കിടന്നുറങ്ങിയ വീടിന് ധാരയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം തീയിടുകയായിരുന്നു. തീപിടിത്തത്തില്‍ മൂവരും വെന്തുമരിച്ചു. ഈ കേസില്‍ ഭുവനേശ്വറിലെ പ്രാദേശിക കോടതി ദാരാ സിംഗിന് വധശിക്ഷയായിരുന്നു വിധിച്ചത്. തുടര്‍ന്ന് ഒറീസ ഹൈക്കോടതി ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്തു. ഒറീസ ഹൈക്കോടതിയുടെ തീരുമാനം പിന്നീട് സുപ്രീം കോടതി ശരിവച്ചു.
   Published by:Jayesh Krishnan
   First published: