• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുമ്പസാര പീഡനക്കേസില്‍ റിമാന്‍ഡിലായ വൈദികര്‍ക്ക് ജാമ്യമില്ല


Updated: July 19, 2018, 12:10 PM IST
കുമ്പസാര പീഡനക്കേസില്‍ റിമാന്‍ഡിലായ വൈദികര്‍ക്ക് ജാമ്യമില്ല

Updated: July 19, 2018, 12:10 PM IST
പത്തനംതിട്ട: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.

വൈദികരായ ജോബ് മാത്യു, ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. അറസ്റ്റിലായ ഇരുവരും റിമാന്‍ഡിലാണ്.

മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വൈദികരുടെ അഭിഭാഷകര്‍ അറിയിച്ചു.

കേസിലെ ഒന്നാം പ്രതി ഫാ.സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുന്നതു വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നു കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

 
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍