മലപ്പുറം: എടവണ്ണ ഒതായിയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 25 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 25 വര്‍ഷമായി ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാലങ്ങാടന് ഷെഫീഖ് (50) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനാണ് ഇയാൾ. ഇന്നു രാവിലെ 7.50 ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തിയ ചാര്‍ട്ടര്‍ ഫ്ളൈറ്റിലാണ് ഷെഫീഖ് എത്തിയത്. ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 2018 ജൂലൈ 25ന് ഉത്തരവിട്ടിരുന്നു.
കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമാൻഡ് ചെയ്യും. 1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വച്ച് മനാഫ് കൊല്ലപ്പെട്ടത്. വസ്തു തർക്കവും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് എത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍.
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു.
നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ) സി. ശ്രീധരന് നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന് മനാഫിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഇതിന് എതിരെ ഉള്ള റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മനാഫിന്റെ സഹോദരന് അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ച് ഒളിവിലുള്ള പ്രതികളെ ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാന്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് ഷെഫീഖിന്റെ സഹോദരനായ മൂന്നാം പ്രതി മാലങ്ങാടന് ഷെരീഫ് (51), കൂട്ടുപ്രതികളായ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കീഴടങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.