• HOME
  • »
  • NEWS
  • »
  • crime
  • »
  • ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കേരളം വിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കേരളം വിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ ആറ് വയസ്സുള്ള മകളാണ് പീഡനത്തിന് ഇരയായത്.

  • Last Updated :
  • Share this:
    കൊച്ചി: ആറ് വയസുകാരിയായ പീഡിപ്പിച്ച ശേഷം രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. മൂന്നാഴ്ച മുമ്പാണ് സംഭവം. പോലീസ് കേസെടുത്തതിന് പിന്നാലെ ഷദാബ് കേരളം വിടുകയായിരുന്നു.

    അതേസമയം , തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് കോടതി 14 വർഷം കഠിനതടവിന് ശിക്ഷിച്ചു. മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയ്യും നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്.

    Also Read:- സ്വന്തം സ്ഥാപനത്തിലെ ബ്യൂട്ടീഷനെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

    2006-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് മരിച്ച യുവതിയോടു സ്നേഹംനടിച്ച് ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. യുവതി സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയ സമയത്താണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്.

    എന്നാൽ യുവതിയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിക്കുകയായിരുന്നു. അതിനിടെ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിൽ ഒളിവിൽപ്പോയ പ്രതി ആറുമാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
    Published by:Arun krishna
    First published: