• HOME
  • »
  • NEWS
  • »
  • crime
  • »
  • കരിപ്പൂരിൽ വൻ സ്വർണവേട്ട; 3.763 കിലോ സ്വർണം പിടിച്ചെടുത്തു; മൂന്ന് യാത്രക്കാർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; 3.763 കിലോ സ്വർണം പിടിച്ചെടുത്തു; മൂന്ന് യാത്രക്കാർ പിടിയിൽ

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒരു കോടി 81 ലക്ഷം വില വരുന്ന സ്വർണമാണ് ഇന്ന് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ചതിന് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Karippur_Gold_Seize

Karippur_Gold_Seize

  • Share this:
    കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ 763 ഗ്രാം സ്വർണം പിടികൂടി. മൂന്ന് വിത്യസ്ത കേസുകളില്‍ നിന്നുമാണ് കോഴിക്കോട് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് ഇത്രയധികം സ്വർണം പിടികൂടിയത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒരു കോടി 81 ലക്ഷം വില വരുന്ന സ്വർണമാണ് ഇന്ന് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ചതിന് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം, കാസർഗോഡ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായത്. സൌദിയിൽനിന്ന് വന്ന രണ്ടു വിമാനങ്ങളിലും മസ്ക്കറ്റിൽനിന്ന് വന്ന ഒരു വിമാനത്തിലുമുണ്ടായിരുന്ന യാത്രക്കാരെയാണ് പിടികൂടിയത്.

    എയര്‍ അറേബിയ ജി 9 452 വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോഡ് സ്വദേശിയില്‍ നിന്ന് 912 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. വളരെ നേരിയ പാന്‍ കേക്കുണ്ടാക്കുന്ന ഇലക്ടിക്കല്‍ മെഷീനിന്റെ അകത്ത് ഒളിപ്പിച്ച്‌ വെച്ചാണ് 233 ഗ്രാം സ്വര്‍ണം ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 679 ഗ്രാം സ്വര്‍ണം യാത്രക്കാരന്‍ മിശ്രിത രൂപത്തില്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

    ജിദ്ദയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു ആര്‍ 536 536 വിമാനത്തിലെ യാത്രക്കാരനായ മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്ന് 1999 തൂക്കം വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. മിക്സിയുടെ മോട്ടോറിന്റെ അകത്തായി ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാൾ ശ്രമിച്ചത്.

    മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 350 വിമാനത്തില്‍ എത്തിയ മലപ്പുറം പുളിക്കല്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 852 തൂക്കം വരുന്ന സ്വര്‍ണം പിടികൂടി. മിശ്രിത രൂപത്തില്‍ ആക്കി ശരിരത്തില്‍ ഒളിപ്പിച്ച്‌ കടത്താനാണ് ഇയാൾ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത മൂന്ന് യാത്രക്കാരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

    ട്രെയിനിൽ കവർച്ച നടത്തിയത് ബിഹാർ സ്വദേശി അക്തർ ബാദ്ഷാ? ഫോട്ടോ യുവതി തിരിച്ചറിഞ്ഞു

    നിസാമുദ്ദീൻ എക്സ്പ്രസ്സിൽ കവർച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്തർ ബാദ്ഷാ എന്ന് സംശയം. പോലീസ് കാണിച്ച  ഫോട്ടോ  കവർച്ചയ്ക്ക് ഇരയായ  യുവതി  വിജയലക്ഷ്മി തിരിച്ചറിഞ്ഞു. ഇയാളും കമ്പാർട്ട്മെൻറ്റിൽ ഉണ്ടായിരുന്നെന്ന് വിജയലക്ഷ്മി പോലീസിന് മൊഴി നൽകി. ട്രെയിൻ കേന്ദ്രീകരിച്ച് സ്ഥിരമായി കവർച്ച നടത്തുന്ന അക്തർ നിരവധി കേസുകളിൽ പ്രതിയാണ്. നിസാമുദ്ദീൻ എക്സ്പ്രസ്സിലെ കവർച്ചയ്ക്ക് പിന്നിലും ഇയാൾ തന്നെയാണെന്നാണ് പോലീസിന് സംശയം. കവർച്ച നടന്നത് ട്രെയിൻ കേരളത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ആണെന്നാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കിൽ തമിഴ്നാട് പോലീസ് കേസ് അന്വേഷണം ഏറ്റെടുക്കേണ്ടിവരും.

    Also Read- എക്സൈസ് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം; ജീപ്പ് കുത്തി ഉയർത്തി; ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

    35 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്നാണ് വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ബന്ധുവിന്‍റെ വിവാഹ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ശരീരത്തിൽ അണിഞ്ഞിരുന്നതും ബാഗിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. ബാഗ് കത്തി ഉപയോഗിച്ച് കീറിയാണ് സ്വർണം കടത്തിയത്. ഭർത്താവിനൊപ്പം വർഷങ്ങളായി ആഗ്രയിൽ താമസമാണ് വിജയലക്ഷ്മി. പത്താം തീയതിയാണ് തിരുവല്ല കുറ്റൂരിൽ ഉള്ള ബന്ധുവിന്റെ വിവാഹത്തിനായി  ആഗ്രയിൽ നിന്നും ട്രെയിൻ കയറിയത്. ഇന്നലെ വൈകിട്ട് സേലത്തുനിന്നും ഭക്ഷണം കഴിച്ചു. പിന്നീട് ഉറങ്ങാൻ കിടന്ന ഇവർക്ക് മറ്റൊന്നും ഓർമ്മയില്ല. കായംകുളം ഇറങ്ങേണ്ടത് ആയിരുന്നെങ്കിലും തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഇവർ ഉണർന്ന് കവർച്ച ചെയ്യപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയലക്ഷ്മിയെയും മകൾ അഞ്ജലിയെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പോലീസ് എത്തി മൊഴി എടുത്തെങ്കിലും, ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മൊഴിയിൽ അവ്യക്തതയുണ്ട് എന്നാണ് പോലീസിൻറെ നിലപാട്. അതിനാൽ വിളിച്ചു വരുത്തി വീണ്ടും ഇവരിൽനിന്ന് മൊഴി എടുക്കും.
    Published by:Anuraj GR
    First published: