• HOME
  • »
  • NEWS
  • »
  • crime
  • »
  • OVER ENMITY WITH MOTHER AUNTS SUFFOCATE 3 YEAR OLD CHILD TO DEATH

അമ്മയോട് വൈരാഗ്യം തീർക്കാൻ മൂന്ന് വയസായ കുഞ്ഞിനെ കൊലപ്പെടുത്തി; സഹോദരിമാരായ യുവതികൾ അറസ്റ്റിൽ

നാത്തൂനായ സ്ത്രീയോടുള്ള അസൂയയും വൈരാഗ്യവുമാണ് ഇവരെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.

Murder

Murder

  • Share this:
    ഗ്രേറ്റർ നോയിഡ: അമ്മയോടുള്ള വൈരാഗ്യം തീർക്കാൻ അവരുടെ മൂന്നുവയസായ കുഞ്ഞിനെ കൊലപ്പെടുത്തിയ സഹോദരിമാര്‍ അറസ്റ്റിൽ. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരേ കുടുംബത്തിൽ വിവാഹം കഴിച്ചെത്തിയ സഹോദരിമാരാണ് മൂന്നു വയസുകാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരിക്കുന്നത്. ഭർതൃസഹോദരിയോടുള്ള അസൂയയും വൈരാഗ്യവുമാണ് ഇവരെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.

    Also Read-കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് ഇതാദ്യം

    ഇക്കഴിഞ്ഞ സെപ്റ്റംബർ 29നാണ് സംഭവം. ഭവ്യാൻഷ് എന്ന മൂന്നുവയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളായ യുവതികളിലൊരാളുടെ മുറിയില്‍ ഒരു പെട്ടിയിൽ നിന്ന് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കാണാതായ ആറു മണിക്കൂർ പിന്നിട്ടപ്പോഴാണ് മൃതേദഹം ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടി മരിച്ചതാണെന്ന് വ്യക്തമായി. തുടർന്നാണ് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

    Also Read- Unlock 5.0 | സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാം; കുട്ടികൾ എന്തുചെയ്യണം?

    കുട്ടിയുടെ അമ്മ സപ്നയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. കുഞ്ഞിനെ അവസാനമായി പ്രതികളായ യുവതികൾക്കൊപ്പമാണ് കണ്ടതെന്ന് ഇവർ മൊഴി നൽകി. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. 'കുട്ടിയുടെ അമ്മ സപ്ന യുവതികളുടെ വിവാഹജീവിതത്തിൽ ഇടപെടുന്നത് പതിവായിരുന്നു. സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ പലപ്പോഴും അപമാനിക്കുകയും ചെയ്യുമായിരുന്നു. ഈ ദേഷ്യത്തില്‍ കുഞ്ഞിനെ കൊലപ്പടുത്തി കുറ്റം മറ്റൊരാളുടെ മേൽ ചാരാൻ ഇവർ പദ്ധതിയിടുകയായിരുന്നു'. ഡിസിപി ഹരീഷ് ചന്ദർ പറഞ്ഞത്.

    Also Read-തൃശ്ശൂരിൽ താഴ്ന്നു കിടന്ന വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു



    കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സപ്ന കുഞ്ഞുമൊത്ത് മാതാപിതാക്കളുടെ വീട്ടിലെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. തുടര്‍ന്ന് അജ്ഞാത വ്യക്തികൾക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തു. ഇതിനിടെ കുട്ടികളുടെ ഒരു അമ്മാവൻ അയാളുടെ സഹോദരന്‍റെ മുറിയിൽ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംശയം സഹോദരഭാര്യമാരിലേക്ക് നീണ്ടത്'. ഡിസിപി കൂട്ടിച്ചേർത്തു.



    കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
    Published by:Asha Sulfiker
    First published:
    )}