നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അവിഹിത ബന്ധമുണ്ടോയെന്ന് സംശയിച്ച 60കാരൻ ഭാര്യയെയും രണ്ടു പെൺമക്കളെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

  അവിഹിത ബന്ധമുണ്ടോയെന്ന് സംശയിച്ച 60കാരൻ ഭാര്യയെയും രണ്ടു പെൺമക്കളെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

  22 വയസുള്ള മകന്റെ പരാതിയിലാണ് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ബുലന്ദ്ഷഹ്ർ: ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കും അവിഹിത ബന്ധമുണ്ടോയെന്ന് സംശയിച്ച അറുപതുകാരൻ മൂന്നു പേരെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹ്ർ ജില്ലയിലാണ് സംഭവം. ബുലന്ദ്ഷഹ്റിലെ വീട്ടിൽ വച്ചാണ് അറുപതുകാരനായ ഇയാൾ ഭാര്യയെയും മക്കളെയും കൊന്നത്. ഭാര്യയ്ക്കും പെൺമക്കൾക്കും പുറത്തു നിന്നുള്ളവുമായി അവിഹിത ബന്ധമുണ്ടോയെന്ന് ഇയാൾക്ക് സംശയം ഉണ്ടായിരുന്നു. ഈ സംശയം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

   ശിഖർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബേദ്കർനഗർ കോളനിയിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. അമ്പതു വയസുള്ള ഭാര്യയെയും ഇരുപതും പതിനഞ്ചും വയസുള്ള പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസുള്ള മകളും അക്രമത്തിന് ഇരയായെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഈ കുട്ടിയെ മീററ്റിലുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

   പതിനേഴുകാരിയായ മകളെ കഴുത്തറുത്ത് കൊന്ന പിതാവ് തലയുമായി പൊലീസ് സ്റ്റേഷനിൽ

   22 വയസുള്ള മകന്റെ പരാതിയിലാണ് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയത്. അതേസമയം, ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ് 22 വയസുള്ള മകൻ. പുറമേ നിന്നുള്ള ആളുകളുമായി തന്റെ ഭാര്യയ്ക്കും പെൺമക്കൾക്കും അവിഹിത ബന്ധമുണ്ടോയെന്ന് ഇയാൾക്ക് സംശയമായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇയാൾ വീട്ടിൽ നിരന്തരം വഴക്കിടുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇക്കാര്യം സംബന്ധിച്ച് വീട്ടിൽ വഴക്ക് ഉണ്ടായതായി മകൻ നൽകിയ പരാതിയെ ഉദ്ധരിച്ച് എസ് എസ് പി സിംഗ് പറഞ്ഞു.

   'വിദ്യാഭാരതി സ്കൂളുകളിൽ എൺപതിനായിരത്തിലധികം ക്രിസ്ത്യൻ, മുസ്ലിം വിദ്യാർത്ഥികൾ'; രാഹുൽ ഗാന്ധിക്ക് ആർഎസ്എസിന്റെ മറുപടി

   ഭാര്യയും പെൺമക്കളും രാത്രിയിൽ ഉറങ്ങിയതിനു ശേഷം ഇയാൾ ചുറ്റികയെടുത്ത് അവരുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. സംഭവം നടന്ന അപ്പോൾ തന്നെ ഭാര്യയും രണ്ടു പെൺമക്കളും മരിച്ചു. മൂന്നാമത്തെ പെൺകുട്ടിയെ പരിക്കുകളോടെ മീററ്റിൽ ചികിത്സയ്ക്കായി പ്രവേശിപ്പച്ചെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിയായ അറുപതുകാരൻ ഒളിവിലാണ്. പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. എത്രയും നേരത്തെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

   അതേസമയം, ഉത്തർപ്രദേശിൽ മറ്റൊരു സംഭവത്തിൽ പതിനേഴ് വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന പിതാവ് മകളുടെ തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ ബുധനാഴ്ച്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ തലയുമായി പട്ടാപ്പകൽ പിതാവ് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. സർവേഷ് കുമാർ എന്നയാളാണ് ലഖ്നൗവിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള പണ്ഡേതറ ഗ്രാമത്തിൽ മകളുടെ തലയുമായി നടന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയത്.

   മകൾക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും മൂർച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും ഇയാൾ പറയുന്നുണ്ട്. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും സർവേഷ് കുമാർ പറയുന്നു.
   Published by:Joys Joy
   First published:
   )}