HOME » NEWS » Crime » OXYGEN HOARDING AND BLACKMARKET KHAN CHACHA HOTEL OWNER KALRA ARRESTED

ഓക്‌സിജന്‍ കരിഞ്ചന്തയിൽ വിറ്റ കേസ്: ഹോട്ടല്‍ വ്യവസായി കല്‍റ അറസ്റ്റില്‍

ഡൽഹിയിലെ ഹോട്ടലുകളിൽനിന്ന് അഞ്ഞൂറോളം ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് പൊലീസ് പിടിച്ചെടുത്തത്.

News18 Malayalam | news18-malayalam
Updated: May 17, 2021, 10:42 AM IST
ഓക്‌സിജന്‍ കരിഞ്ചന്തയിൽ വിറ്റ കേസ്: ഹോട്ടല്‍ വ്യവസായി കല്‍റ അറസ്റ്റില്‍
Navneet Kalra
  • Share this:
ന്യൂഡൽഹി: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ ഡൽഹിയിലെ കേസിൽ ഹോട്ടൽ വ്യവസായി നവനീത് കൽറ അറസ്റ്റിൽ. ഗുരുഗ്രാമിന് സമീപത്തെ ഒരു ഫാം ഹൗസിൽനിന്നാണ് നവനീത് കൽറയെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ  ഉടമയാണ് നവനീത് കൽറ. ഇയാളുടെ ഡൽഹിയിലെ ഹോട്ടലുകളിൽനിന്ന് അഞ്ഞൂറോളം ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെ നവനീത് കൽറ ഒളിവിൽപോവുകയായിരുന്നു.

കേസിൽ മുൻകൂർ ജാമ്യം തേടി നവനീത് കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്കെതിരേയുള്ള കുറ്റാരോപണങ്ങൾ ഗുരുതരമാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിനു പിന്നാലെയാണ് ഫാം ഹൗസിൽനിന്ന് കൽറയെ പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജാമ്യം ലഭിച്ചു.

Also Read ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി ആരോപണം

ഡൽഹിയിലെ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇരട്ടിയിലധികം വിലയ്ക്കാണ് നവനീതും സംഘവും കരിഞ്ചന്തയിൽ വിറ്റിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടെ ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് എട്ട് പേര്‍ക്കും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവച്ചെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്.

Also Read കൊടകര കുഴല്‍പണക്കേസ്: പ്രതിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും എട്ടു ലക്ഷം രൂപ കണ്ടെടുത്തു

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീനിവാസിനോട് നിരവധി പേരാണ് സഹായം അഭ്യർഥിച്ചത്. ഇവർക്കൊക്കെ സഹായം ലഭ്യമാക്കിയ ശ്രീനിവാസിന് ഓക്‌സിജന്‍ മാന്‍ എന്ന വിളിപ്പേരുംലഭിച്ചു. അതേസമയം ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നുവെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതി കോടതിക്ക് മുന്നിലെത്തി. ഈ പരാതിയിലാണ്  അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മരുന്നും ഓക്‌സിജനും പണം ഈടാക്കാതെ നല്‍കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


 ആരോപണ വിധേയരായ 9 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താന്‍ ആറ് ആഴ്ചത്തെ സമയം നല്‍കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ശ്രീനിവാസിന് ഐക്യദാര്‍ഢ്യമറിയിച്ച് ക്യാംപെയ്‌നുമായി യൂത്ത് കോണ്‍ഗ്രസ് കേരള ഘടകം രംഗത്തെത്തിയിരുന്നു. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എസ്ഒഎസ്‌ഐവൈസിയുടെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 108 രൂപ വീതം സമാഹരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഓക്‌സിജന്‍ എത്തിച്ച് നല്‍കിയ ശ്രീനിവാസിനോട് സാമ്പത്തിക സ്രോതസ് ചോദിച്ച പൊലീസ് നടപടിയോട് പ്രതിഷേധിച്ചുകൊണ്ട് 'ഞങ്ങളാണ് സോഴ്‌സ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് കോഗ്രസിന്റെ 108 രൂപ ക്യാംപെയ്ന്‍.
Published by: Aneesh Anirudhan
First published: May 17, 2021, 10:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories