ലൈംഗിക പീഡന പരാതിയിൽ പടവെട്ട് ചിത്രത്തിന്റെ (Padavettu Movie)സംവിധായകൻ ലിജു കൃഷ്ണ (Liju Krishna) കൃഷ്ണ അറസ്റ്റില്‍. മഞ്ജു വാര്യരും (Manju Warrier)നിവിൻ പോളിയും (Nivin Pauly)പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പടവെട്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക് പൊലീസാണ് കണ്ണൂരിൽ നിന്നും ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തത്. സണ്ണി വെയിൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്.
മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ഏറെ നാൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു.
Also Read-
Puberty Ceremony for Trans Daughter| ട്രാൻസ് വ്യക്തിയായ മകൾക്ക് വയസ്സറിയിക്കൽ ചടങ്ങ് നടത്തി തമിഴ് ദമ്പതികൾ
അതിഥി ബാലൻ, സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Also Read-
ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയില്‍
മറ്റൊരു സംഭവത്തിൽ, തിരുവന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച യുവതിക്കൊപ്പം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെ മുറിയെടുത്ത പ്രവീണ്‍ കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്.
വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ പൊലീസിനോട് സമ്മതിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ ഉള്ള ഹോട്ടലിലെ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ 107 ആം നമ്പര്‍ മുറില് ഒരു സ്ത്രീ മരിച്ചതായി ഹോട്ടല്‍ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോള്‍ എത്തുകയായിരുന്നു.തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.