അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; അച്ഛൻ മകനെ വെട്ടിക്കൊന്നു
അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; അച്ഛൻ മകനെ വെട്ടിക്കൊന്നു
ചെന്നൈ രാമപുരം സ്വദേശി ശക്തിവേൽ (50) ആണ് മകനെ കൊല്ലപ്പെടുത്തിയത്
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
ചെന്നൈ: സ്വന്തം മകന് അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയിച്ച് പെയിന്റിംഗ് തൊഴിലാളിയായ അച്ഛന് മകനെ വെട്ടിക്കൊന്നു. രാമപുരം സെന്തമിൾ നഗറിൽ ശക്തിവേൽ (50) ആണ് 22കാരനായ മകന് സതീഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സതീഷ്.
ഭാര്യയുമായി ശക്തിവേൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകൻ സതീഷ് ഈ സമയമെല്ലാം അമ്മയുടെ രക്ഷക്കെത്തുമായിരുന്നു. ഇതോടെ അമ്മയും മകനും തമ്മിലുള്ള ബന്ധത്തില്‍ ശക്തിവേലിന് സംശയം ജനിച്ചു. ഇതിന്റെ പേരില്‍ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു ശക്തിവേലെന്നു ബന്ധുക്കള്‍ പറയുന്നു.
സംഭവം നടന്ന ദിവസം പതിവുപോലെ ഇരുവരും വഴക്കിടുകയും പ്രകോപിതനായ ശക്തിവേല്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ശക്തിവേലിനെ തടയാന്‍ അമ്മയും സഹോദരിയും ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി സതീഷിനെ തുടരെ വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റു രക്തവാര്ന്നു കിടന്ന സതീഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.