HOME » NEWS » Crime »

രണ്ടു പെൺകുട്ടികൾ ചേർന്ന് കാർ റാഞ്ചി; അപകടത്തിൽ പാക് ഡ്രൈവർ കൊല്ലപ്പെട്ടു

ടെയ്‌സര്‍ ഉപയോഗിച്ച്‌ കീഴ്‌പ്പെടുത്തിയശേഷം കാര്‍ പെൺകുട്ടികൾ തട്ടിയെടുക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: March 27, 2021, 5:53 PM IST
രണ്ടു പെൺകുട്ടികൾ ചേർന്ന് കാർ റാഞ്ചി; അപകടത്തിൽ പാക് ഡ്രൈവർ കൊല്ലപ്പെട്ടു
Accident
  • Share this:
വാഷിങ്ടന്‍ ഡി സി: രണ്ടു പെൺകുട്ടികൾ ചേർന്ന് കാർ റാഞ്ചിക്കൊണ്ടു പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ കാർ ഡ്രൈവറായ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു. അമേരിക്കയിലെ വെർജിനിയയിലാണ് സംഭവം. പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ട പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാര്‍ തട്ടി കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്. യൂബര്‍ ഈറ്റ് ഫുഡ് ഡെലിവറി ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. സംഭവത്തെ തുടർന്ന് പെണ്‍കുട്ടികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുത്തു.

You May Also Like- പ്രണയാഭ്യർഥന വൈറലായി; വിദ്യാർഥികളെ പുറത്താക്കി സർവകലാശാല

ഇക്കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വെര്‍ജിനിയ സ്പ്രിംഗ് ഫില്‍ഡില്‍ ഹോണ്ട എക്കോഡില്‍ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവര്‍ മുഹമ്മദ് അന്‍വര്‍ (66) നെ ടെയ്‌സര്‍ ഉപയോഗിച്ച്‌ കീഴ്‌പ്പെടുത്തിയശേഷം കാര്‍ പെൺകുട്ടികൾ തട്ടിയെടുക്കുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ മുഹമ്മദ് സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് നാഷനല്‍ പാര്‍ക്ക് വാന്‍സ്ട്രീറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

Also Read- മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച് ആക്രമിച്ച യുവാവ് മരിച്ചു

ഇതിനിടയില്‍ കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളേയും അന്നു തന്നെ ഫോര്‍ട്ട് വാഷിംഗ്ടണില്‍ നിന്നും അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ നാഷനല്‍ ഗാര്‍ഡിലെ പൊലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. മൈനറായതുകൊണ്ടു പെണ്‍കുട്ടികളുടെ വിശദ വിവരം പുറത്തുവിട്ടില്ല. ഇവരെ കുട്ടികളുടെ കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

You May Also Like- Video | കൂട്ടുകാരായി കൊമ്പൻ സ്രാവും മുതലയും; അപൂർവ്വ നിമിഷം പങ്കുവച്ച് വെറോ ബീച്ച് സ്വദേശി

ആദ്യം പെണ്‍കുട്ടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുക്കുകയായിരുന്നു. സംഭവത്തിന്‍റെ പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കിയ കുട്ടികള്‍ കുറ്റം സമ്മതിച്ചു. അടുത്ത ഹിയറിംഗ് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു.

ഭാര്യയുടെയും രണ്ടു മക്കളുടെയും കൂടെ അമേരിക്കയില്‍ കഴിയുന്ന മുഹമ്മദിന്റെ മറ്റൊരു മകന്‍ പാക്കിസ്ഥാനിലാണ്. കഴിഞ്ഞ ഇരുപത് കൊല്ലമായി ഇദ്ദേഹം പാകിസ്ഥാനിലായിരുന്നു താമസം. നാലു വർഷം മുമ്പാണ് യൂബർ ഈറ്റ്സ് ഡ്രൈവറായി ജോലിക്കു കയറിയത്. മുഹമ്മദിന് അഞ്ചു പേര കുട്ടികളുണ്ട്. ഇദ്ദേഹത്തിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മതാചാര ചടങ്ങുകൾ പ്രകാരം അമേരിക്കയിൽ കബറടക്കി.

Keywords- Pak driver killed , two girls hijacked car, America, Virginia, Washington dc, Pakistan, Crime news
Published by: Anuraj GR
First published: March 27, 2021, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories