ഇസ്മാബാദ്: ബലാത്സംഗശ്രമം ചെറുത്ത യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റിൽ. പാകിസ്താനിലെ കസൂറിൽ ഇക്കഴിഞ്ഞ മെയ് 24നാണ് സംഭവം. റമളാൻ വ്രതാരംഭത്തിന്റെ ആദ്യ ദിനം പുലർച്ചെ പള്ളിയിൽ ആരാധനയ്ക്കായി ഇറങ്ങിയ സമി ഉർ റഹ്മാൻ പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധം ഉയർത്തിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പ്രതിയായ പൊലീസുകാരൻ അറസ്റ്റിലാകുന്നത്.
പഞ്ചാബ് ഹൈവെ പട്രോൾ പൊലീസ് കോണ്‍സ്റ്റബിൾ മസൂം അലി എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഏറെ വിവാദം ഉയർത്തിയ സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബുസ്ദാർ തന്നെ നേരിട്ട് ഇടപെട്ടതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്. 'യുവാവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബുസ്ദാർ, ഇരയ്ക്ക് ഏതുവിധത്തിലും നീതി ഉറപ്പാക്കുമെന്നാണ് ഇയാളുടെ കുടുംബത്തെ അറിയിച്ചത്. വിഷയത്തിൽ ഇൻസ്പെക്ടർ ജനറലിനോട് റിപ്പോര്‍ട്ട് തേടിയ അദ്ദേഹം പ്രതിയെ അറസ്റ്റ് ചെയ്ത് നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. You may also like:COVID 19| വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു; സ്രവം പരിശോധനക്ക് അയക്കും [NEWS]സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുന്നു; പ്രവാസികൾക്ക് സൗജന്യ ക്വറന്റീന്‍ UDF ഒരുക്കുമെന്ന് എം.കെ മുനീർ [NEWS]പറന്നു വന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്നുപേർ കണ്ടുമുട്ടിയപ്പോൾ ഹൃദയം ഹൃദയത്തോട് പറഞ്ഞത് എന്താകാം? [NEWS] മകനെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പിതാവ് ഖ്വരി ഖലി ഉർ റഹ്മാൻ ആരോപിക്കുന്നത്. എന്നാൽ മകൻ ചെറുത്ത് നിന്നു. കുറച്ച് നേരത്തെ ബലപ്രയോഗത്തിന് ശേഷം പൊലീസുകാരൻ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടുകാർ പരാതി നൽകിയെങ്കിലും പ്രതി അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. കൊല്ലപ്പെട്ട യുവാവിന് നീതി തേടി സോഷ്യൽ മീഡിയയിലടക്കം ക്യാംപെയ്നുകളും ശക്തമായതോടെയാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരുന്നതും അടിയന്തിര നടപടി ഉണ്ടായതും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.