HOME /NEWS /Crime / കർണാടകത്തിൽ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' ; പൊലീസ് കേസെടുത്തു

കർണാടകത്തിൽ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' ; പൊലീസ് കേസെടുത്തു

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്തു

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്തു

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്തു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Bangalore [Bangalore]
  • Share this:

    ബംഗളുരു: കർണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയത് വിവാദമാകുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്തു.

    ബെലഗാവിയിലെ തിലക്‌വാദി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് അജ്ഞാതരായ ചില ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോൺഗ്രസ് അനുഭാവികൾ പാർടിയുടെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം.

    വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

    ഐപിസി സെക്ഷൻ 153 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    News Summary- After the election results in Karnataka, somebody raised the slogan ‘Pakistan Zindabad’ during the congress celebration. After the video of the incident went viral on social media, the police registered a case.

    First published:

    Tags: Congress, Karnataka, Karnataka Elections 2023