• HOME
  • »
  • NEWS
  • »
  • crime
  • »
  • ഷാജഹാൻ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

ഷാജഹാൻ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്

  • Last Updated :
  • Share this:
    പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

    കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മീഷന്‍ പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.

    ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. പ്രതികളെല്ലാം ബി ജെ പി- ആര്‍ എസ് എസ് അനുഭാവികളാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി പി എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

    കൈകൾ ചങ്ങലയിൽ കെട്ടിയ മൃതദേഹം; ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

    ഇടുക്കി ചിന്നക്കനാലിൽ ആദിവാസി യുവാവ് തീ പൊള്ളലേറ്റ് മരിച്ചു. 301 കോളനി നിവാസി കരുൺ (23) ആണ് മരിച്ചത്. വീടിന് പുറത്താണ്ണ് മൃതദേഹം കണ്ടത്. കൈകൾ ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വീടിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ഒരു കുപ്പിയും ലൈറ്ററും മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയിട്ടുണ്ട്. സമീപത്തായി ഒരു വടിയും ഇരിപ്പുണ്ട്.

    വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ‌‌കരുൺ അമിത വേഗതയിൽ സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിനു ശേഷം കരുണിനെ കണ്ടിട്ടില്ല.

    തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും ശാന്തന്‍പാറ പോലീസ് അറിയിച്ചു.

    മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

    സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: