നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് KSRTC ഡ്രൈവർക്ക്  സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

  പാലക്കാട് KSRTC ഡ്രൈവർക്ക്  സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

  കെ.എസ്.ആർ.ടി.സി ബസിന്റെ സമയത്തിനും പത്തു മിനിറ്റ് മുന്‍പ് പോവേണ്ടിയിരുന്ന സ്വകാര്യ ബസ് സമയക്രമം പാലിക്കാതെ വന്നതോടെയാണ് തര്‍ക്കത്തിന് കാരണമായത്

  • Share this:
  പാലക്കാട് : തോലന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുഴല്‍മന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി
  പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.വൈകീട്ട് നാലരയോടെ തോലന്നൂരില്‍ വെച്ച് സംഭവം.സ്വകാര്യ ബസ് സമയക്രമം പാലിക്കാതെ ഓടുന്നതിനെ ചോദ്യം ചെയ്തതിനാണ്


  കെ.എസ്.ആർ.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ചത്. SMT ബസിലെ ഡ്രൈവര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരുക്കേറ്റ ഷാഹുല്‍ ഹമീദ് പറഞ്ഞു. സംഭവത്തില്‍ കോട്ടായി പൊലീസ് കേസെടുത്തു.കുഴല്‍മന്ദം സ്വദേശി ഷാഹുല്‍ ഹമീദ് പതിനഞ്ചു വര്‍ഷത്തോളമായി പാലക്കാട് ഡിപ്പോയില്‍ ജോലി ചെയ്തു വരികയാണ്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് ആറു തുന്നലുകളുണ്ട്.

  കെ.എസ്.ആർ.ടി.സി ബസിന്റെ സമയത്തിനും പത്തു മിനിറ്റ് മുന്‍പ് പോവേണ്ടിയിരുന്ന സ്വകാര്യ ബസ് സമയക്രമം പാലിക്കാതെ വന്നതോടെയാണ് തര്‍ക്കത്തിന് കാരണമായത്.  Justice Delayed in Murder| നഴ്സിന്‍റെ കൊലപാതകം; പൊലീസ് പീഡനത്തിനിരയായ പങ്കാളിക്ക് നീതി കിട്ടിയത് രണ്ടു വർഷം വൈകി   കോട്ടാങ്ങലിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ യഥാർഥ പ്രതിയെ കണ്ടെത്തിയപ്പോൾ, നീതി ലഭിച്ചത് കൊലക്കുറ്റം ആരോപിക്കപ്പെട്ട് രണ്ടുവർഷത്തോളം ക്രൂര പീഡനത്തിന് ഇരയായ ടിജിൻ ജോസഫ് എന്ന യുവാവിന്. പങ്കാളി കൊല്ലപ്പെട്ട സംഭവത്തിൽ ലോക്കൽ പൊലീസ് ക്രൂരമായി മർദ്ദിച്ച ടിജിൻ ജോസഫ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് കൊലപാതകത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനായത്. പത്തനംതിട്ട (Pathanamthitta) കോട്ടാങ്ങലിൽ രണ്ടു വർഷം മുമ്പ് നടന്ന സംഭവമാണ് കൊലപാതകമാണെന്ന് (Murder) തെളിഞ്ഞത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, ടിജിൻ ജോസഫ് വീട്ടിലെത്തിയ തടിക്കച്ചവടക്കാരനായ മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമീട്ടിൽ വീട്ടിൽ നസീർ(39) ക്രൈംബ്രാഞ്ച് (Crime Branch) കണ്ടെത്തുകയായിരുന്നു.

  സിനിമയെ വെല്ലുന്ന ജീവിതകഥ

  സിനിമയെ വെല്ലുന്ന ജീവിതകഥയായിരുന്നു ടിജിന്‍റേത്. രണ്ടുവർഷത്തോളം ശാരീരികമായും മാനസികമായും ടിജിൻ അനുഭവിച്ച കൊടിയ പീഡനത്തിന് കൈയും കണക്കുമില്ലായിരുന്നു. അതിന് പുറമെ സമൂഹത്തിൽനിന്ന് നേരിട്ട ഒറ്റപ്പെടുത്തൽ വേറെയും. പന്ത്രണ്ടു വർഷത്തോളം പ്രണയിച്ചവരാണ് ടിജിൻ ജോസഫും നഴ്സായ യുവതിയും. എന്നാൽ ജീവിതത്തിൽ ഒരുമിക്കാനാകാതെ ഇരുവരും വെവ്വേറെ വിവാഹം കഴിച്ചു. രണ്ടുപേരുടെയും ദാമ്പത്യബന്ധം തകരാറിലായതോടെയാണ്, യുവതി ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ടിജിന്‍റെ വീട്ടിലെത്തിയത്. അന്ന് മുതൽ അവർ ഒരുമിച്ചായിരുന്നു താമസം. വീട്ടിൽ ടിജിന്‍റെ പിതാവും ഉണ്ടായിരുന്നു. 2019 ഡിസംബർ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടിജിനും പിതാവും വീട്ടിലെ ആവശ്യവുമായി ബന്ധപ്പെട്ട് രാവിലെ പുറത്തുപോയിരുന്നു. വൈകിട്ട് തിരിച്ചെത്തുമ്പോഴാണ് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  ഒരു എസ്ഐയുടെ ക്രൂരത

  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ബലാത്സംഗത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് യുവതിയുടെ ബന്ധുക്കൾ ടിജിൻ ജോസഫിനെതിരെ പരാതി നൽകിയത്. ഈ പരാതിയിൽ പെരുമ്പെട്ടി എസ്‌ഐയായിരുന്ന ഷെരീഫ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച്‌ അവശനാക്കിയത് വലിയ വിവാദമായിരുന്നു. യുവാവിനെതിരെ മൂന്നാം മുറ പ്രയോഗിച്ച എസ്ഐ നട്ടെല്ല് ഉൾപ്പടെ ശരീരത്തിലെ ഭാഗവും ചതച്ച്. എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലാണ് ചോര ഛര്‍ദിച്ച്‌ ടിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജായ ശേഷം നടത്തിയ ടിജിൻ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായത്. വകുപ്പുതല പ്രാഥമിക അന്വേഷണത്തിനൊടുവിൽ എസ്.ഐ ഷെരീഫ് സസ്പെൻഷനിലായി. എസ്ഐയ്ക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. കേസിൽ യഥാർഥ പ്രതിയെ കണ്ടെത്തിയതോടെ എസ്.ഐയ്ക്കെതിരെ കൂടുതൽ കടുത്ത നടപടി വരുമെന്നാണ് ടിജിൻ ഉൾപ്പടെയുള്ളവർ പ്രതീക്ഷിക്കുന്നത്.

  Also Read- Murder | കാമുകന്‍റെ വീട്ടിൽ നഴ്സ് മരിച്ച സംഭവം കൊലപാതകം; പ്രതി വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ

  സംഭവദിവസം നടന്നത്

  2019 ഡിസംബർ 15നാണ് ടിജിൻ ജോസഫിന്‍റെ പങ്കാളിയായ യുവതിയെ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു പ്രതി. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ അതിക്രമിച്ചു കയറിയത്. യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തല ഭിത്തിയിൽ ഇടിച്ച് ബോധരഹിതയായി. ഈ സമയം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനുശേഷം മേൽക്കൂരയിലെ ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ നഴ്‌സിന്റെ തല കട്ടിലില്‍ ഇടിച്ച്‌ ബോധം നഷ്ടപ്പെട്ടു. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്.

  പ്രതി കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ

  അപരിചിതരായ ആളുകളെ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളും ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടും കേസില്‍ പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായി. യുവതിയുടെ നഖത്തിന്റെ അടിയില്‍ നിന്ന് ലഭിച്ച രക്തവും തൊലിയും അടക്കം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും പ്രതിയെ കുടുക്കാൻ ക്രൈംബ്രാഞ്ചിന് സഹായകരമായി. പ്രദേശത്ത് അന്ന് അപരിചതരായി കണ്ടെത്തിയവരുടെയെല്ലാം, ഡിഎൻഎ സാംപിൾ ശേഖരിച്ചിരുന്നു. അങ്ങനെയാണ് യുവതിയുടെ നഖത്തിന് അടിയിൽനിന്ന് ലഭിച്ച രക്ത സാംപിൾ നസീറിന്‍ഫെ ഡിഎൻഎ ഫലവുമായി ഒത്തുവന്നത്. തുടര്‍ന്ന് മൂന്ന് തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

  Published by:Jayashankar AV
  First published:
  )}