• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി സോഷ്യൽ മീഡിയയിൽ വീഡിയോ; പ്രതി പിടിയിൽ

Arrest | മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി സോഷ്യൽ മീഡിയയിൽ വീഡിയോ; പ്രതി പിടിയിൽ

എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശിനെതിരെയാണു കസബ പൊലീസ് കേസെടുത്തത്‌.

  • Share this:
പാലക്കാട് (Palakkad) എലപ്പുള്ളിയിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യം (Abuse) പറഞ്ഞും വധഭീഷണി (Death Threat) മുഴക്കിയും സോഷ്യൽ മീഡിയയിൽ (Social Media) പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശിനെതിരെയാണു കസബ പൊലീസ് കേസെടുത്തത്‌. ബുധനാഴ്ചയാണു സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ ജയപ്രകാശ്‌ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്‌. സംഭവത്തിൽ എലപ്പുള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി പൊലീസിൽ പരാതി നൽകിയതിനെതുടർന്നാണ് പൊലീസ് കേസെടുത്തത്.  ജയപ്രകാശ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കേരള പോലീസ്‌

തിരുവനന്തപുരം: മതസ്പര്‍ദ്ധ ( Religious hatred ) വളര്‍ത്തുന്ന സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ (Social Media) പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് (Kerala Police). പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല ഇത്തരം സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ -

മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Pink Police|ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ; പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് (Pink Police)പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്.

പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും കോടതി വിധിയിൽ പറയുന്നു. നഷ്ടപരിഹാരം നൽകില്ലെന്ന സർക്കാർ നിലപാടിന് തിരിച്ചടിയാണ് കോടതിവിധി.

Also Read-അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നഷ്‌ടപരിഹാരത്തുക നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

Also Read-Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി

പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന് മറുപടിയായി കോടതിയിൽ സർക്കാർ സമർപ്പിക്കാൻ തയ്യാറാക്കിയ മറുപടിയിലാണ് നഷ്ടപരിഹാര തുക നൽകാൻ കഴില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിൻ്റെ വാദം.
Published by:Naveen
First published: