നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പാലക്കാട് നഗരത്തിൽ കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘം പിടിയിൽ

    പാലക്കാട് നഗരത്തിൽ കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘം പിടിയിൽ

    നഗരത്തിൽ രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

    • Share this:
    പാലക്കാട് നഗരത്തിൽ അർധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് , മലപ്പുറം സ്വദേശി സജിത്ത്, ചടനാംകുറിശ്ശി നൗഷീർ, വടശ്ശേരി സ്വദേശി സുരേഷ്, മേപ്പറമ്പ് സ്വദേശി നിസാർ  എന്നിവരെയാണ് ആയുധങ്ങളോടെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെ പൊലീസ് പട്രോളിംഗിനിടെ റോബിൻസൺ റോഡിലുള്ള എസ്ബിഐ ബാങ്കിന് സമീപം ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയായിരുന്നു.

    കാര്യം തിരക്കിയപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സുമേഷിന്റെ ഇടുപ്പിലായി ഇരുമ്പിന്റെ പൈപ്പും നൗഷീറിന്റെ പക്കൽ നിന്നും ഒരു ഇരുമ്പ് വടിയും കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതിൽ സുമേഷിന് ആറന്മുള, വാകത്താനം, തിരുവല്ല, അമ്പലപ്പുഴ, പുലിക്കീഴ്, കൈപ്പുറം, തലശ്ശേരി, ഗുരുവായൂർ ക്ഷേത്രം പൊലീസ് സ്റ്റേഷനുകളിലായി 19 ഓളം കളവ് കേസുകളുണ്ട്.

    സജിത്തിന് പാലക്കാട് ടൗൺ  നോർത്ത്, ഗുരുവായൂർ, ഫാറൂഖ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകളുണ്ട്. നൗഷീറിന് ടൗൺ സൗത്ത് സ്റ്റേഷനിൽ ആറ് കേസുകളാണുള്ളത്. സുരേഷ് ഒരു കേസിൽ പ്രതിയാണ്. സൗത്ത് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ മഹേഷ്‌കുമാർ, രമ്യ കാർത്തികേയൻ, അഡീ. എസ്‌ഐ എം മുരുകൻ, സീനിയർ സിപിഒമാരായ എം സുനിൽ, കൃഷ്ണപ്രസാദ്‌, മണികണ്ഠൻ, സിപിഒമാരായ കാജാഹുസൈൻ, രാജീദ്, ഷംസുദ്ധീൻ, രവി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

    Also read- കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ

    Hawala പാലക്കാട് ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി

    പാലക്കാട് വൻ കുഴൽപ്പണ വേട്ട. ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപ  ആർ പി എഫ് പിടികൂടി. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.  ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000  രൂപയാണ് ആർ പി എഫ് പിടികൂടിയത്.

    സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെ ആർപിഎഫ് ക്രൈം ഇൻറലിജസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്കാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. നാലു ബാഗുകളിലായാണ് പണം കടത്തിയത്. സ്വർണം വാങ്ങാനാണ് കേരളത്തിലെത്തിയതെന്ന് ഇവർ മൊഴി നൽകിയതായി RPF എസ് ഐ AP അജിത് അശോക് പറഞ്ഞു.

    Also read- പാലക്കാട് KSRTC ഡ്രൈവർക്ക്  സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

    പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ പറഞ്ഞു. എവിടെ നിന്നാണ് സ്വർണം വാങ്ങുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവർ മുൻപും പണം കടത്തിയിട്ടുണ്ടോ എന്നതും പരിശോധിയ്ക്കേണ്ടതുണ്ട്. പ്രതികളെയും പിടിച്ചെടുത്ത പണവും തുടർ നടപടികൾക്കായി ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറി.
    Published by:Naveen
    First published:
    )}