• HOME
  • »
  • NEWS
  • »
  • crime
  • »
  • 'അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍'; സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസുകാരന് സ്പെന്‍‌ഷന്‍

'അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍'; സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസുകാരന് സ്പെന്‍‌ഷന്‍

ഒറ്റപ്പാലം സ്റ്റേഷനിലെ ആർ കെ രവിശങ്കറിനെയാണ് സസ്പെൻഡ് ചെയ്തത്

  • Share this:
പാലക്കാട്: ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്റ്റേഷനിലെ ആർ കെ രവിശങ്കറിനെയാണ് പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ്  സസ്പെൻഡ് ചെയ്തത്.

രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

Also Read-ലൈംഗിക ആവശ്യം മുതൽ ഷർട്ട് വരെ സർക്കാർ ഓഫീസിലെ കൈക്കൂലി; അഞ്ചു വർഷത്തിൽ കുടുങ്ങിയത് 127 ഉദ്യോഗസ്ഥർ

അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്‍റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്‍റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
Published by:Jayesh Krishnan
First published: