• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad | ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

Palakkad | ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിഷാദ് എന്ന നിസാർ ആണ് പിടിയിലായത്. നേരത്തേ അറസ്റ്റിലായവരുടെ പേരു വിവരങ്ങളും പോലീസ് ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

  • Last Updated :
  • Share this:
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ നിഷാദ് എന്ന നിസാറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ പേരു വിവരങ്ങളും പൊലീസ് പുറത്തുവിട്ടു.

സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് കേസില്‍ മൂന്നാമത് അറസ്റ്റിലായ നിഷാദ് എന്ന നിസാര്‍. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയായ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് ഭാരവാഹിയാണ്. കൊലപാതകത്തിന് ശേഷം പ്രതികളെ ആലത്തൂരില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയിലും
നിസാറിന് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മുന്‍പ് എലപ്പുള്ളി പട്ടത്തലച്ചിയില്‍ വെട്ടേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്റെ ബന്ധുവാണ് ഇയാള്‍.

കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍  പൊലീസ് പുറത്തുവിട്ടു-

നെന്മാറ അടിപെരണ്ട സ്വദേശി അബ്ദുള്‍ സലാം (ഇടത്) അത്തിക്കോട് കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍ സിദ്ദിഖ് (വലത്)


കൊലപാതകികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് അബ്ദുള്‍ സലാമാണ്. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ്. സഞ്ജിത്തിനെ വെട്ടിയ നാല് പേരില്‍ ഒരാളാണ് ജാഫര്‍. കേസില്‍ അഞ്ചു പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം കേസിലെ മറ്റു പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ട്. അതിന് മുൻപ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

നവംബർ 15 നാണ് പാലക്കാട് മമ്പറത്ത് വെച്ച് ആർഎസ്എസ് പ്രർത്തകനായ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.  ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു എലപ്പുള്ളി എടുപ്പുകുളം സ്വദേശിയായ സഞ്ജിത്ത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.

സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു സഞ്ജിത്ത്. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്.

ഒറ്റപ്പാലത്ത് മുസ്ലീംലീഗ് കൊടിമരത്തിൽ റീത്ത്; സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

പാലക്കാട് : ഈസ്റ്റ് ഒറ്റപ്പാലത്ത് മുസ്ലീം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ചതിനെതിരെ പ്രതിഷേധം. ഈസ്റ്റ് ഒറ്റപ്പാലത്ത് റോഡരികിലുള്ള കൊടിമരത്തിലാണ് റീത്ത് വെച്ചിട്ടുള്ളത്.

റീത്തിനൊപ്പം പതിച്ച നോട്ടീസിൽ പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിയ്ക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് എഴുതിയിട്ടുള്ളത്. വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല എന്നിവയാണ് നോട്ടീസിൽ പറയുന്നത്.

എന്നാൽ സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. അക്രമവും കലാപവും ഉണ്ടാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലീംലീഗ് ആവശ്യപ്പെട്ടു. എന്നാൽ മുസ്ലീംലീഗ് ആരോപണം സി പി എം നിഷേധിച്ചു.
Published by:Naveen
First published: