നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

    ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

    വെട്ടു കൊണ്ട സഞ്ജിത് രണ്ടു മീറ്ററോളാളം കുതറി മാറിയെങ്കിലും പിന്തുടർന്ന് വെട്ടുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു.

    News18

    News18

    • Share this:
    പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍(RSS worker) സഞ്ജിത്തിനെ കൊലപ്പെടുത്തിയ(muder) കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെയാണ് സംഭവ സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന മമ്പറത്താണ് പ്രതിയെ ആദ്യം എത്തിച്ചത്. കൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.

    ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. വെട്ടു കൊണ്ട സഞ്ജിത് രണ്ടു മീറ്ററോളാളം കുതറി മാറിയെങ്കിലും പിന്തുടർന്ന് വെട്ടുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ഇരു ഭാഗത്തും വാഹനങ്ങൾ തടഞ്ഞിട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു.

    രണ്ടാമത് പ്രതിയെ എത്തിച്ചത് തത്തമംഗലം പള്ളിമുക്കിലാണ്. കൊലപാതകത്തിനായി പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അറസ്റ്റിലായ പ്രതിയാണ്. മറ്റു നാലു പ്രതികള്‍ കയറിയത് തത്തമംഗലം പള്ളിമുക്കിന് സമീപത്തെ ഗ്രൗണ്ടില്‍ നിന്നാണ്.  ഇവിടെയും തെളിവെടുപ്പ് നടത്തി.

    Read also: Palakkad | ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; മൂന്നു പേർ കസ്റ്റഡിയിൽ

    മൂന്നാമത് പ്രതിയെ എത്തിച്ചത് പാലക്കാട്- തൃശൂര്‍ ദേശീയ പാതയിലെ കണ്ണന്നൂരിലാണ്. ഇവിടെ വച്ചാണ് പ്രതികള്‍ ആയുധം ഉപേക്ഷിച്ചത്. ആയുധം നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയ ശേഷം കുഴല്‍മന്ദത്ത് വെച്ചാണ് പ്രതികള്‍ പല വഴിക്ക് പിരിഞ്ഞതെന്നും പ്രതി മൊഴി നല്‍കി. വരും ദിവസങ്ങളില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയ സ്ഥലത്തുള്‍പ്പടെ തെളിവെടുപ്പ് നടത്തും.പാലക്കാട് ഡിവൈഎസ്പി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ.ഒ ദേവസ്യ, ടൗൺ സിഐ ഷിജു അബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

    കൊച്ചിയിൽ ഗുണ്ടാ സംഘത്തിന്റെ പരസ്യവിചാരണ; എതിർ സംഘത്തിൽപ്പെട്ടയാളെ നഗ്നനാക്കി മർദിച്ചു

    കൊച്ചിയിൽ ഗുണ്ടാ സംഘത്തിന്റെ പരസ്യവിചാരണ. എതിർ സംഘത്തിൽപ്പെട്ടയാളെ നഗ്നാക്കി മർദിച്ചു. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിലായിരുന്നു മർദ്ദനം. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായില്ല.

    ഒരിടവേളയ്ക്കു ശേഷം കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തലപൊക്കുകയാണ്.  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൊച്ചിയിൽ യുവാവിന് ക്രൂര മർദ്ദനമേറ്റു. ആലപ്പുഴ സ്വദേശിയായ ആന്‍റണി ജോണിക്കാണ്  മർദ്ദനമേറ്റത്. തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ഗുണ്ടാസംഘം ഇയാളെ ആശുപത്രിയിൽ തള്ളുകയായിരുന്നു. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 11 ന് രാത്രി ആളുകൾ നോക്കി നിൽക്കെയായിരുന്നു ഇത്. തുടർന്ന് പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെയും അങ്കമാലിയിലെയും രഹസ്യ കേന്ദ്രത്തിലെത്തിച്ചും മർദ്ദനം തുടർന്നു. യുവാവിനെ പൂർണ നഗ്നനാക്കിയായിരുന്നു സംഘത്തിന്റെ മർദ്ദനം.

    പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം പറഞ്ഞത്. മർദ്ദനമേറ്റ യുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ സുഹൃദ് സംഘത്തിലുള്ള വ്യക്തിയാണ്. മർദ്ദിച്ചവർ എതിർ ചേരിയിലും. സുബിരാജിന്‍റെ വീട്ടിൽ ഫൈസലിനെ അന്വേഷിച്ച്  ജോണി  വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സംഭവത്തിൽ തമ്മനം ഫൈസൽ, സുബ്ബരാജ്,  ചളിക്കവട്ടം സുന്ദരൻ,  അനൂപ് അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

    നാളുകൾക്കുശേഷം ഗുണ്ടാ സംഘങ്ങൾ വീണ്ടും നഗരത്തിൽ പരസ്യ ഏറ്റുമുട്ടലുകൾ നടത്തുന്നത് പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലുകളിലേക്ക്  ഇവർ തമ്മിലുള്ള വഴക്കുകൾ നീളുന്നത് നഗരത്തിൻറെ സ്വൈര്യം നശിപ്പിക്കുന്നതിനോടൊപ്പം വലിയ ക്രമസമാധാന ഭീഷണിയുമാണ് ഉയർത്തുന്നത്. നഗരത്തിൽ അടുത്തിടെ ലഹരിമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ഗുണ്ടാസംഘങ്ങളുടെ ശക്തമായ സാന്നിധ്യമാണ് ഇത് വെളിപ്പെടുത്തുന്നത്. പല കേസുകളിലും സംഘങ്ങൾ അകമ്പടി സേവിക്കുന്നതായി വിവരമുണ്ട് . എന്നാൽ ഈ കേസുകളിലൊന്നും കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
    Published by:Sarath Mohanan
    First published:
    )}