• HOME
 • »
 • NEWS
 • »
 • crime
 • »
 • 'യുവതിക്ക് പരിക്കുകളില്ല'; പഴനി കൂട്ടൂബലാത്സംഗ കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്

'യുവതിക്ക് പരിക്കുകളില്ല'; പഴനി കൂട്ടൂബലാത്സംഗ കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്

തലശേരി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിണ്ടിഗല്‍ റേഞ്ച് ഡിഐജി ബി. വിജയകുമാരി പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പഴനിയിൽ ക്രൂര ബലാത്സം​ഗത്തിനിരയായെന്ന മലയാളി യുവതിയുടെ പരാതി കെട്ടിച്ചമച്ചതെന്ന നിഗമനത്തിൽ തമിഴ്നാട് പൊലീസ്. തലശേരി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിണ്ടിഗല്‍ റേഞ്ച് ഡിഐജി ബി. വിജയകുമാരി പറഞ്ഞു. പീഡനം നടന്നതായി പറയുന്ന പഴനിയിലെ ലോഡ്ജ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സംഘം അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചു. യുവതിക്ക് ശാരീരിക പരിക്കുകളൊന്നുമില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. യുവതി ഇന്നലെ മജിസ്ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്‍റെ പകര്‍പ്പ് കൂടി ലഭിച്ചശേഷം അന്തിമ നിഗമനത്തിലെത്താനാണു തീരുമാനം.

  പഴനിയിൽ വച്ച് ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്ന യുവാവിന്റെ പരാതി പണം തട്ടാൻ വേണ്ടിയുള്ള ബ്ലാക്മെയിലിംഗ് ആയിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. തലശ്ശേരിയിൽ എത്തി ദമ്പതികളുടെ മൊഴിയെടുത്ത പൊലീസ് ഇവർക്ക് സഹായം നൽകിയവരെക്കുറിച്ചുളള പരിശോധന തുടങ്ങി.

  കഴിഞ്ഞമാസം 20ാം തീയതി പഴനിയിൽ തീർത്ഥാടനത്തിനായി പോയപ്പോൾ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തിൽ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

  Also Read- ലൈംഗികബന്ധത്തിനിടെ കഴുത്ത് ഞെരിച്ചു; മരിച്ചെന്നു കരുതി ആറ്റിൽ തള്ളി; ഓണ്‍ലൈൻ ഭക്ഷണം വാങ്ങി പൊലീസ് പിടിയിൽ

  ഭാര്യയെ ലോഡ്ജ് മുതലാളിയും കൂട്ടാളികളും ചേർന്ന് രാത്രി മുഴുവൻ കൂട്ട ബലാത്സംഗം ചെയ്തെന്ന് പളനി പൊലീസിലെത്തി പറഞ്ഞിട്ട് സഹായിച്ചില്ലെന്നും ഒരു സംഘം തന്റെ പണവും അപഹരിച്ചുവെന്നും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് ദിണ്ടിഗലിലെ സഹോദരിയുടെ വീട്ടിൽ പോയി പണം വാങ്ങി പളനിയിലേക്ക് വന്നപ്പോൾ ട്രെയിനിൽ ഉറങ്ങിപ്പോയി. ഉദുമൽപേട്ട് സ്റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ വച്ച് ഭാര്യയെ കണ്ടുമുട്ടി. തുടർന്നാണ് കേരളത്തിലേക്ക് മടങ്ങിയതെന്നൊക്കെയുള്ള യുവാവിന്റെ മൊഴി തമിഴ്നാട് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

  ഇന്നലെ തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ അ‌ഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് ദമ്പതികളെ പൊലീസ് വിട്ടയച്ചത്. പഴനിയിൽ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമാകും യുവാവിനെ കസ്റ്റഡിയിൽ എടുക്കണോ എന്ന കാര്യത്തിൽ തമിഴ്നാട് പൊലീസ് തീരുമാനം എടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി പഴനിയിലെ ലോഡ്ജ് ഉടമയിൽ നിന്നും പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

  ലോഡ്ജ് ഉടമയുടെ മൊഴി

  പരാതിക്കാരിയും കൂടെയുണ്ടായിരുന്ന ആളും അമ്മയും മകനുമെന്ന പേരിലാണ് മുറിയെടുത്തതെന്ന് പഴനിയിലെ ലോഡ്ജുടമ വെളിപ്പെടുത്തി. കഴിഞ്ഞ മാസം 19 നാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. അന്ന് രാത്രി ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നതായും ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

  പിറ്റേദിവസം ലോഡ്ജിൽ നിന്നും പുറത്തുപോയ രണ്ടുപേരും അഞ്ച് ദിവസത്തിന് ശേഷം ആധാർ കാർഡ് വാങ്ങാനായി തിരികെവന്നെന്നും ലോഡ്ജ് ഉടമ പറയുന്നു. ഭക്ഷണം കഴിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ ഇരുവർക്കും അമ്പത് രൂപ വീതം നൽകിയെന്നും അന്ന് സ്ത്രീയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ലോഡ്ജുടമ പറഞ്ഞു. ഈ സംഭവങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് തലശ്ശേരിയിലെ പൊലീസുകാരനാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നതെന്നും ലോഡ്ജ് ഉടമ കൂട്ടിച്ചേർത്തു.

  പഴനിയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഈ ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗ പരാതി ലഭിച്ചിട്ടില്ലെന്ന് പഴനി അടിവാരം പൊലീസിന്റെ പ്രതികരണം. ഇതോടെയാണ് കണ്ണുർ പൊലിസ് കമ്മിഷണർ ആർ ഇളങ്കോ കേസിൽ കുടുതൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

  'യുവതിയും ഭർത്താവും തമ്മിൽ കലഹം പതിവ്'

  നാലുമക്കളുള്ള പരാതിക്കാരി ഇവരെ നാട്ടിൽ ഉപേക്ഷിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ഭർത്താവുമായി തലശേരി നഗരത്തിൽ താമസമാക്കിയത്. എന്നാൽ ഇവരും തമ്മിലും അത്രസുഖകരമായ ജീവിതമായിരുന്നില്ല നയിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയും ഭർത്താവും തമ്മിൽ കുടുംബകലഹം പതിവായിരുന്നുവെന്നാണ് അയൽ വാസികൾ നൽകിയ മൊഴി. ഭർത്താവിന് ലൈസൻസെടുക്കുന്നതിന് ദിണ്ടിഗലിലേക്ക് പോകുന്നതിന്റെ നാലു ദിവസം മുൻപ് ഇവരും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്കു നടന്നിരുന്നു. അയൽവാസികളും നാട്ടുകാരുമാണ് പരസ്പരം ചീറിയടുത്ത ഇരുവരെയും പിടിച്ചു മാറ്റിയത്.
  Published by:Rajesh V
  First published: