നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെയും നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഒരുമിച്ച് ചോദ്യം ചെയ്യും

  Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെയും നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഒരുമിച്ച് ചോദ്യം ചെയ്യും

  മോഡലുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത്  നൽകാൻ ശ്രമിച്ചതും  പിന്തുടർന്നതും  ദുരുദ്ദേശ്യപരമാ യിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

  • Share this:
  കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെയും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു. കേസിലെ മുഴുവൻ ദുരൂഹതയും നീക്കണമെങ്കിൽ ഇതാവശ്യമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേ സമയം ലഹരി മരുന്ന് സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും അന്വേഷണം തുടങ്ങി.

  മദ്യപിച്ച് വണ്ടി ഓടിക്കരുത് എന്ന് ഉപദേശിക്കുവാൻ മാത്രമാണ് താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നതെന്നാണ് സൈജു പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണ സംഘം ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ  തിരിഞ്ഞതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് .കേരളത്തിനകത്തും പുറത്തും  ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന  ലഹരി മരുന്ന് പാർട്ടികളിലെ സജീവ സാന്നിധ്യവും സംഘാടകനുമാണ് സൈജു . ഇതേ ബന്ധം തന്നെയാണ് നമ്പർ 18 ഹോട്ടലുടമയുമായി ഇയാൾക്ക് ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഡലുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത്  നൽകാൻ ശ്രമിച്ചതും  പിന്തുടർന്നതും  ദുരുദ്ദേശ്യപരമാ യിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

  നോട്ടൽ ഉടമ റോയിക്കും ഇതെല്ലാം  അറിയാമായിരുന്നുവെന്നും കസ്റ്റഡി അപേക്ഷയിൽ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നീക്കവും . എന്നാൽ ആശുപത്രിയിൽ നിന്ന് റോയി ഇതുവരെ വരെ പുറത്തു വന്നിട്ടില്ല . ഡോക്ടർമാരുടെ അനുവാദത്തോടെ മാത്രമേ ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. സൈജു  കസ്റ്റഡിയിലുള്ള സമയത്ത് തന്നെ ഇത് സാധ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

  സൈജു സാമ്പത്തികമായും പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്ന വിവരവും പൊലീസിനുണ്ട് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വരുമെന്ന് നിഗമനത്തിലാണ് അന്വേഷണസംഘംമോഡലുകളുടെ മരണം സംബന്ധിച്ച് ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ എക്സൈസും ചോദ്യം ചെയ്യും.

  Also Read-Kochi Model's Death| മോഡലുകളുടെ മരണത്തിന് കാരണമായ അപകടം നടന്ന ആ രാത്രി ഹോട്ടൽ 'നമ്പർ 18'ല്‍ നടന്നത് എന്ത്?

  ഹോട്ടലിൽ ലഹരിപാർട്ടി നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി  എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട്‌ നൽകിയട്ടുണ്ട്.. റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്.ഒക്ടോബർ 23 ന് സമയം ലംഘിച്ച്  മദ്യം വിളബിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന്   സമയംലംഘിച്ച്  ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്സൈസ് കണ്ടെത്തി.

  Also Read-Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

  കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള  മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിൽ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട് . നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു .
  Published by:Jayesh Krishnan
  First published: