കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻപൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സൂരജിന് പുറമേ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്.ബി.ഡി.സി മുന്‍ എ.ജി.എം എം.ടി തങ്കച്ചന് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് ജാമ്യം അനുവദിച്ചു. പാലം അഴിമതി കേസില്‍ മൂന്നാം പ്രതിയാണ് ബെന്നി പോള്‍.
ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സൂരജ് ഉൾപ്പെടെയുള്ള മൂന്നു പ്രതികളും സ്വാധീനമുള്ളവരാണെന്നും അവർക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് വാദിച്ചു. ഇതംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
പാലം കരാറുകാരന് മൊബിലിറ്റി ഫണ്ട് അനുവദിച്ചതിന് പിന്നാലെ സൂരജ് കൊച്ചിയില്‍ വസ്തു വാങ്ങിയെന്ന് വിജിലൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.