• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാലാരിവട്ടം പാലം ക്രമക്കേട്; ഇബ്രാഹിം കുഞ്ഞിനെയും മുഹമ്മദ് ഹനീഷിനെയും ഇന്ന് ചോദ്യം ചെയ്യും

ഇബ്രാഹിം കുഞ്ഞിന്റെ ബാങ്ക് രേഖകളും വിജിലന്‍സ് പരിശോധിക്കും.

news18-malayalam
Updated: September 20, 2019, 7:04 AM IST
പാലാരിവട്ടം പാലം ക്രമക്കേട്; ഇബ്രാഹിം കുഞ്ഞിനെയും മുഹമ്മദ് ഹനീഷിനെയും ഇന്ന് ചോദ്യം ചെയ്യും
news18
  • Share this:
കൊച്ചി:  പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി  ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും റോഡ്സ് ആൻഡ് ബ്രി‍ഡ്ജസ് കോർപറേഷൻ മുന്‍ എം.ഡി. മുഹമ്മദ് ഹനീഷിനെയും ഉടന്‍ ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിന്റെ ബാങ്ക് രേഖകളും വിജിലന്‍സ് പരിശോധിക്കും.

പാലത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്തി സെക്രട്ടറി ടി.ഒ സൂരജ് നൽകിയിരിക്കുന്ന മൊഴി. ഇത് സംബന്ധിച്ച രേഖകളും വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ ഇത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമായിരുന്നെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ നിലപാട്.

സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം വേണം. എന്നാല്‍ അത്തരമൊരു കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പണം അനുവദിക്കാന്‍ ശിപാര്‍ശ ചെയ്ത മുഹമ്മദ് ഹനീഷിനെയും അതിന് അനുമതി നല്‍കിയ മുന്‍ മന്ത്രിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

പാലം നിര്‍മ്മാണത്തിന്റെ കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടോയെന്നും  വിജിലന്‍സ് പരിശോധിക്കും.

Also Read പഞ്ചവടിപ്പാലം സിനിമയിലെ പാലം എങ്ങനെയാണ് വീണത്? പാലാരിവട്ടം പണിഞ്ഞവർ അറിയാൻ

First published: September 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...