കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ ജയിലില്‍ എത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതിയുടെ അനുമതി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം കോടതിയുടെ അനുമതി തേടിയത്. നാളെ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
പാലം നിർമ്മാണത്തിന്റെ ടെൻഡർ എടുത്തിരുന്ന ആര്‍ഡിഎസ് പ്രോജക്ട്സ് എന്ന നിർമ്മാണ് കമ്പനിക്ക് മുന്‍കൂര്‍ പണം നൽകാൻ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടെന്നായിരുന്നു സൂരജിന്റെ മൊഴി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് കേരളയുടെ എംഡി മുഹമ്മദ് ഹനീഷാണ് പണം അനുവദിക്കാന്‍ ശിപാർശ ചെയ്തതെന്നും സൂരജ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇതിനിടെ പാലം അഴിമതിയിൽ അറസ്റ്റിലായ സൂരജ് ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യഹർജിയിൽ ഹൈക്കോടതി തീരുമാനമെടുത്തില്ല. അഴിമതി കേസുകളിലെ അന്വേഷണം തടസപ്പെടുത്താൻ താൽപര്യമില്ലെന്നു നിരീക്ഷിച്ച കോടതി ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.