നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി.ഒ സൂരജ് റിമാന്‍ഡില്‍

  പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി.ഒ സൂരജ് റിമാന്‍ഡില്‍

  സെപ്റ്റംബര്‍ 19 വരെ റിമാൻഡ് ചെയ്ത നാലു പ്രതികളെയും  മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.

  പാലാരിവട്ടം പാലം

  പാലാരിവട്ടം പാലം

  • Share this:
   കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി  ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. സൂരജിനെ കൂടാതെ ആര്‍.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമീത് ഗോയല്‍, കിറ്റ്കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തങ്കച്ചന്‍ എന്നിവരെ സെപ്റ്റംബര്‍ 19 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ  മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.

   സൂരജ് സെക്രട്ടറിയായിരുന്നപ്പോൾ  ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്  നിര്‍മ്മാണ ചുമതല നല്‍കുകയായിരുന്നു. അവിമതി നടത്താനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

   പാലം നിര്‍മാണത്തിന് മുന്‍കൂറായി ലഭിച്ച 8.25 കോടി രൂപ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കരാറുകാരൻ ഉപയോഗപ്പെടുത്തിയതിനാല്‍ പാലം നിര്‍മാണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും ഇതാണ് തകര്‍ച്ചയ്ക്കു കാരണമായതെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം നിര്‍മാണത്തിനുള്ള കരാര്‍ സുമിത് ഗോയലിന്റെ കമ്പനിക്കു നല്‍കിയതിലും 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തിയതിലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലില്‍ ഊന്നിയുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്.

   Related News പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജ് ഉള്‍പ്പെടെ 4 പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു    
   First published:
   )}