• HOME
  • »
  • NEWS
  • »
  • crime
  • »
  • PAN MASALA CONTAINING TOBACCO SACHETS SEIZED FROM KOLLAM TV VVV

രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

ആറായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ്  പിടിച്ചെടുത്തത്.

News18 Malayalam

News18 Malayalam

  • Share this:
കൊല്ലം:  രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഓയൂർ സ്വദേശി പിടിയിൽ. വെളിനല്ലൂർ മീയന അൽ-അമീൻ മൻസിലിൽ നാസറാണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസ് ആണ്ഇയാളെ പിടികൂടിയത്.

തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന ലഹരി വസ്തുക്കൾ പൂയപ്പള്ളിയിലും പരിസരങ്ങളിലും വിതരണം ചെയ്യുകയാണ് പതിവ്.  ആറായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ്  പിടിച്ചെടുത്തത്. സ്കൂൾ - കോളേജ് വിദ്യാർത്ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ലഹരി മാഫിയയുടെ ലക്ഷ്യം.

Also Read- വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു; നടൻ ടൊവിനോക്കെതിരെ KSU

പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തുടർന്ന് നടത്തിയ റെയ്ഡിൽ പ്രതിയുടെ കാറിന്റെ ഡിക്കിയിൽ നിന്നും വീടിനു സൈഡിലെ കാർ ഷെഡ്ഡിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ, എസ്. ഐ രാജേഷ് കുമാർ.ടി, ജി.എസ്.ഐ ജയപ്രദീപ്, എസ്.സി.പി.ഒ ഹരികുമാർ, സി.പി.ഒ മാരായ ബിജു.വി, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
First published:
)}