ഇന്റർഫേസ് /വാർത്ത /Crime / Sexual Abuse | വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ

Sexual Abuse | വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ

Abhijith_arrest

Abhijith_arrest

2020 ഏപ്രില്‍ 24 മുതല്‍ 2021 മേയ് 29 വരെ പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്

  • Share this:

കാസര്‍കോട്: വിവാഹവാഗ്ദാനം നൽകി 24കാരിയെ ലൈംഗികമായി പീഡിപ്പിച്ച (Sexual Abuse) സംഭവത്തിൽ യുവാവ് അറസ്റ്റിൽ (Arrest). കാസർകോട് (Kasargod) ജില്ലയിലെ കുമ്പളയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച് സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരനായ അഭിജിത്താണ്(27) അറസ്റ്റിലായത്. കുമ്ബള പഞ്ചായത്ത് ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് ആയി ജോലിചെയ്തുവരികയായിരുന്നു അഭിജിത്ത്.

2020 ഏപ്രില്‍ 24 മുതല്‍ 2021 മേയ് 29 വരെ ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. എന്നാൽ വിവാഹവാഗ്ദാനത്തിൽനിന്ന് അഭിജിത്ത് പിൻമാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അഭിജിത്തിനെ പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിമാനത്തിൽ വെച്ച് ജന്മം നൽകിയ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; 20കാരി അറസ്റ്റിൽ

ജനിച്ച ഉടനെ തന്നെ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായുള്ള വാർത്തകൾ നമ്മൾ കാണാറുണ്ട്. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് പിന്നീട് അനാഥാലയങ്ങളിൽ വളരേണ്ടി വരുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സമാനമായ രീതിയിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഒരു യുവതിയെ പോലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. മഡഗാസ്കറിലെ (Madagascar) മൗറീഷ്യസിലാണ് (Mauritius) സംഭവം നടന്നത്.

എയർ മൗറീഷ്യസ് വിമാനത്തിലെ (Air Mauritius flight) ചവറ്റുകുട്ടയിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ മഡഗാസ്കറിൽ നിന്നുള്ള ഈ സ്ത്രീയെ മൗറീഷ്യസ് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് 20 കാരിയായ ഈ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും കുഞ്ഞിന്റെ അമ്മ അവർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പുതുവത്സര ദിനത്തിൽ മഡഗാസ്കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് പരിശോധനയ്ക്കിടെയാണ് സർ സീവൂസഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Sir Seewoosagur Ramgoolam International Airport) ഉദ്യോഗസ്ഥർ കുട്ടിയെ ചവറ്റുകുട്ടയിൽ കണ്ടെത്തിയത്. പോലീസ് അറസ്റ്റിന് ശേഷം നവജാത ശിശുവും അമ്മയും ഇപ്പോൾ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ അവരെ രണ്ടു പേരെയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

First published:

Tags: Kasargod, Kerala police, Rape, Sexual abuse