നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു'; അവിഹിതത്തിന്‍റെ പേരുപറഞ്ഞു യുവതിയെ ശിക്ഷിച്ചവർക്കെതിരെ കേസ്

  'ഭർത്താവിനെ തോളിലേറ്റി നടത്തിച്ചു'; അവിഹിതത്തിന്‍റെ പേരുപറഞ്ഞു യുവതിയെ ശിക്ഷിച്ചവർക്കെതിരെ കേസ്

  മറ്റൊരു പുരുഷനുമായി വിവാഹേതര ബന്ധമുണ്ടെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് വിളിച്ചുകൂട്ടുകയും വിചിത്രമായ ശിക്ഷ വിധിക്കുകയുമായിരുന്നു

  jhabua

  jhabua

  • Share this:
   അവിഹിത ബന്ധം കണ്ടെത്തിയെന്ന് ആരോപിച്ച് യുവതിക്ക് വിചിത്രമായ ശിക്ഷ വിധിച്ചു ഗ്രാമ പഞ്ചായത്ത്. മധ്യപ്രദേശിലെ ജാബുവയിലെ പാരാ പോലീസ് പോസ്റ്റിന് കീഴിലുള്ള രൺവാസ് ഗ്രാമത്തിലാണ് സംഭവം. ഭർത്താവിനെ തോളിലേറ്റി ഗ്രാമം മുഴുവൻ നടത്തിച്ചാണ് യുവതിക്കുള്ള ശിക്ഷ നടപ്പാക്കിയത്. യുവതിയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

   ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭർത്താവിനെ തോളിൽ ചുമന്നു നടക്കുന്ന യുവതിയുടെ വീഡിയോയാണ് വൈറലായത്.

   മറ്റൊരു പുരുഷനുമായി വിവാഹേതര ബന്ധമുണ്ടെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് വിളിച്ചുകൂട്ടുകയും വിചിത്രമായ ശിക്ഷ വിധിക്കുകയുമായിരുന്നു. ഭർത്താവിനെ ചുമലിലേറ്റി യുവതി ഗ്രാമം മുഴുവൻ ചുറ്റിക്കറങ്ങുകയും ചെയ്തു. .
   TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
   സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജാബുവ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജാബുവയിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്.
   Published by:Anuraj GR
   First published:
   )}