• HOME
  • »
  • NEWS
  • »
  • crime
  • »
  • PANCHAYAT PRESIDENT AGAINST POLICE FOR SPREADING DEFAMATORY PHOTO

തളർന്നിരുന്ന ചിത്രം മദ്യപിച്ചെന്ന രീതിയിൽ പ്രചരിപ്പിച്ചു; പൊലീസിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ്

കഴിഞ്ഞ ദിവസം പുലർച്ചെ വഴിയരികിൽ തളർന്നുവീണപ്പോഴുള്ള ധനീഷിന്‍റെ ചിത്രം മദ്യപിച്ച് ലക്കുകെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

KS-Dhaneesh

KS-Dhaneesh

  • Share this:
    തൃശൂർ: ശാരീരിക ബുദ്ധിമിട്ട് അനുഭവപ്പെട്ടപ്പോൾ വഴിയരികിൽ തളർന്നിരുന്ന ചിത്രം പൊലീസ് മോശമായി പ്രചരിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി. തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ധനീഷാണ് ഡി ഐ ജിയ്ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ വഴിയരികിൽ തളർന്നുവീണപ്പോഴുള്ള ധനീഷിന്‍റെ ചിത്രം മദ്യപിച്ച് ലക്കുകെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

    അർദ്ധരാത്രിയിൽ ആരോഗ്യനില മോശമായ കോവിഡ് രോഗികളെ ആശുപത്രിയിലാക്കി വീട്ടിലേക്ക് മടങ്ങുന്നവഴിയിലാണ് തളർച്ചയും ക്ഷീണവും മൂലം വഴിയരികിൽ വീണത്. അബോധാവസ്ഥയിലായ തന്നെ പുലർച്ചെ അതുവഴി വന്ന പൊലീസ് തട്ടിയുണർത്തിയെങ്കിലും ഫോട്ടോ എടുത്ത ശേഷം അവിടെ നിന്ന് പോയി. പിന്നീട് ആ ചിത്രം പഞ്ചായത്ത് പ്രസിഡന്‍റ് മദ്യപിച്ച് വഴിയരികിൽ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ആബോധാവസ്ഥയിലായിരുന്ന തനിക്ക് ബോധം വന്നത് പൊലീസ് തട്ടിവിളിച്ചപ്പോഴാണ്. എന്നാൽ പൊലീസ് തനിക്ക് വൈദ്യസഹായം എത്തിക്കാതെ അവിടെനിന്ന് പോകുകയായിരുന്നുവെന്നും ധനീഷ് പറയുന്നു.

    പിന്നീട് അതുവഴി വന്നവരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിന്‍റെ പ്രസിഡന്‍റും ഡി വൈ എഫ് ഐ പ്രാദേശിക നേതാവും കൂടിയായ ധനീഷ് പറയുന്നു. അബോധാവസ്ഥയിലായിരുന്ന തന്‍റെ ചിത്രം പൊലീസ് മൊബൈലിൽ ചിത്രീകരിക്കുകയും എതിർ രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് അയച്ചു നൽകുകയുമായിരുന്നുവെന്ന് ധനീഷ് ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധനീഷ് ഡി ഐ ജിയ്ക്ക് പരാതി നൽകിയത്.

    Also Read- തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

    എൽഡിഎഫിനും യുഡിഎഫിനും തുല്യകക്ഷിനിലയുള്ള പഞ്ചായത്താണ് വേളൂക്കര. ഇവിടെ നറുക്കെടുപ്പിലൂടെയാണ് എൽ ഡി എഫിന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്. കോവിഡ് പ്രതിരോധ രംഗത്ത് രാവും പകലും നിറഞ്ഞുനിന്ന് പ്രസിഡന്‍റിനെ കുറിച്ച് നേരത്തെ പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് മദ്യപിച്ച് ലക്കുകെട്ടെന്ന രീതിയിൽ പ്രചരണം നടന്നത്. സംഭവത്തിൽ ഡി ഐ ജിയുടെ നിർദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    പൊലീസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

    സി.ഐയെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.

    സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്. നേരത്തെ. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.
    Published by:Anuraj GR
    First published:
    )}