• HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking | കുടുംബാംഗങ്ങൾ നോക്കിനിൽക്കെ പഞ്ചായത്ത് പ്രസിഡന്റിനെ 10 അംഗ സംഘം കൊലപ്പെടുത്തി

Shocking | കുടുംബാംഗങ്ങൾ നോക്കിനിൽക്കെ പഞ്ചായത്ത് പ്രസിഡന്റിനെ 10 അംഗ സംഘം കൊലപ്പെടുത്തി

Panchayat president killed by a gang right in front of family members | കാറിൽ യാത്ര ചെയ്യവേ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മനോഹരനെ വഴിയിൽ തടഞ്ഞ് നിർത്തിയാണ് കൊലപാതകം നടത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവള്ളൂർ: കുടുംബാംഗങ്ങൾ നോക്കിനിൽക്കെ, പഞ്ചായത്ത് പ്രസിഡന്റിനെ പത്തംഗ സംഘം കൊലപ്പെടുത്തി (panchayat president killed). തമിഴ്‌നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ, തിരുവള്ളൂർ ജില്ലയിലെ മിഞ്ഞൂർ ടൗണിൽ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ.) യുടെ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

    ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. കൊണ്ടക്കരയിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മനോഹരൻ (44) ആണ്‌ കൊല്ലപ്പെട്ടത്‌. കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ചാണ് പ്രതികൾ മനോഹരനെ വെട്ടിക്കൊന്നത്.

    മനോഹരൻ തന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു കൊലപാതകം. കുരുവിമേടിന് സമീപം എ.ഐ.എ.ഡി.എം.കെ. നേതാവിനെ സംഘാംഗങ്ങൾ വഴിയിൽ തടഞ്ഞു. ഒരു ട്രക്കിലുണ്ടായിരുന്ന പ്രതികൾ ഇറങ്ങി മനോഹരനെ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    2021 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ ഒരു സംഭവത്തിൽ, തൂത്തുക്കുടി ജില്ലയിലെ ഏറലിന് സമീപം പൊൻസീലൻ എന്ന മറ്റൊരു എ.ഐ.എ.ഡി.എം.കെ. പഞ്ചായത്ത് പ്രസിഡന്റ് വെട്ടേറ്റു മരിച്ചിരുന്നു. പൊൻസീലൻ അഗരം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017ൽ അഗരത്തിൽ പി. ലെനിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

    പഞ്ചായത്ത് വൈസ് പ്രസിഡന്റ് തവാസി കാണിയുടെ വീട്ടിലാണ് പൊൻസീലൻ കൊല്ലപ്പെട്ടത്. അനധികൃത മണൽ ഖനനത്തിന്റെ പേരിൽ ലെനിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പൊൻസീലൻ. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന, കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങൾക്കും പൊൻസീലനെതിരെ കേസെടുത്തിട്ടുണ്ട്. 2016ൽ നടന്ന മറ്റൊരു സംഭവത്തിൽ തിരുവള്ളൂർ ജില്ലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കരാജ് കൊല്ലപ്പെട്ടിരുന്നു. കൂട്ടുകാർക്കൊപ്പം നടന്നുപോകുമ്പോഴായിരുന്നു കൊലപാതകം.

    Summary: A panchayat president in Tamilnadu was brutally killed right infront of his family members. The incident took place on Sunday night when he was travelling in a vehicle. Murderers travelling in a truck intercepted the car, murdered the president and fled the scene. This is the third time in Tamilnadu where an elected representative is murdered in public
    Published by:user_57
    First published: