• HOME
 • »
 • NEWS
 • »
 • crime
 • »
 • കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയം; കുറ്റം സമ്മതിച്ച് ബിനോയ്

കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയം; കുറ്റം സമ്മതിച്ച് ബിനോയ്

ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാർ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്...

സിന്ധു

സിന്ധു

 • Last Updated :
 • Share this:
  ഇടുക്കി: പണിക്കന്‍കുടിയിൽ അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതി ബിനോയ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ മൊഴി നല്‍കി. വെള്ളത്തൂവൽ പൊലീസാണ് ബിനോയിയെ ഇന്ന് കസ്റ്റഡിയിലെടുത്തത്.

  പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. രണ്ടു സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും ഫോണിൽ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലയത്.

  സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടിയത് രണ്ട് ദിവസമായി മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പെരിഞ്ചാകുട്ടി മേഖലയിൽ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാർ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം.
  കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടിമാലി കല്ലാർകുട്ടി പ്രദേശത്തുകൂടി കടന്നുപോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും പോലീസ് പരിശോധന നടത്തിവരികയായിരുന്നു. തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് മറ്റൊരു സംഘവും പരിശോധന നടത്തി വന്നിരുന്നു.

  അയൽപ്പക്കത്ത് താമസിച്ചിരുന്ന സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തി സ്വന്തം വീട്ടിലെ അടുക്കളയിൽ കുഴിച്ചു മൂടിയ സംഭവത്തിൽ ബിനോയി പ്രതിയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടമ്മയെ കാണാതായതിനു ശേഷം ബിനോയി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താൻ വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. എന്നാൽ സമർഥമായി പൊലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലേക്ക് കടന്നാതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് പൊലീസിനെ കബളിപ്പിക്കുന്നതിന്‍റെ ഭാഗമായിരിക്കാമെന്നാണ് അറിയുന്നത്.

  സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി മൂന്നാഴ്ച മുമ്പ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ സിന്ധുവിന് ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവില്‍പോവുകയായിരുന്നു.

  Also Read- അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്

  പണിക്കന്‍കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവീട്ടിലെ അടുക്കളയിൽ മറവ് ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് ബിനോയ് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് സിന്ധുവിന്‍റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

  കൊലപാതകത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തി. പൊലീസ് നായ മണം പിടിച്ച് അയൽ വീട്ടിലെ അടുക്കളയിൽ എത്തി, കുറച്ചു നേരം അവിടെ തന്നെ നിന്നത് ഉണക്കമീൻ ഉള്ളതിനാലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ വിദഗ്ദ്ധമായ ആസൂത്രണമാണ് പ്രതി നടത്തിയതെന്നും മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയതെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂര്‍ണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
  Published by:Anuraj GR
  First published: