• HOME
  • »
  • NEWS
  • »
  • crime
  • »
  • PANIKKANKUDI MURDER CASE ACCUSED BINOY UNDER POLICE CUSTODY

യുവതിയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതി പിടിയിൽ

രണ്ടു സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും ഫോണിൽ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലയത്.

സിന്ധു

സിന്ധു

  • Share this:
    ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ യുവതിയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. രണ്ടു സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും ഫോണിൽ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലയത്.

    സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടിയത് രണ്ട് ദിവസമായി മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പെരിഞ്ചാകുട്ടി മേഖലയിൽ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാർ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം.
    കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടിമാലി കല്ലാർകുട്ടി പ്രദേശത്തുകൂടി കടന്നുപോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും പോലീസ് പരിശോധന നടത്തിവരികയായിരുന്നു. തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് മറ്റൊരു സംഘവും പരിശോധന നടത്തി വന്നിരുന്നു

    അയൽപ്പക്കത്ത് താമസിച്ചിരുന്ന സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തി സ്വന്തം വീട്ടിലെ അടുക്കളയിൽ കുഴിച്ചു മൂടിയ സംഭവത്തിൽ ബിനോയി പ്രതിയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടമ്മയെ കാണാതായതിനു ശേഷം ബിനോയി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താൻ വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. എന്നാൽ സമർഥമായി പൊലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലേക്ക് കടന്നാതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് പൊലീസിനെ കബളിപ്പിക്കുന്നതിന്‍റെ ഭാഗമായിരിക്കാമെന്നാണ് അറിയുന്നത്.

    സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി മൂന്നാഴ്ച മുമ്പ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ സിന്ധുവിന് ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവില്‍പോവുകയായിരുന്നു.

    Also Read- അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്

    പണിക്കന്‍കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവീട്ടിലെ അടുക്കളയിൽ മറവ് ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് ബിനോയ് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് സിന്ധുവിന്‍റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

    കൊലപാതകത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണവുമായി കൊല്ലപ്പെട്ട സിന്ധുവിന്‍റെ ബന്ധുക്കൾ രംഗത്തെത്തി. പൊലീസ് നായ മണം പിടിച്ച് അയൽ വീട്ടിലെ അടുക്കളയിൽ എത്തി, കുറച്ചു നേരം അവിടെ തന്നെ നിന്നത് ഉണക്കമീൻ ഉള്ളതിനാലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ വിദഗ്ദ്ധമായ ആസൂത്രണമാണ് പ്രതി നടത്തിയതെന്നും മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയതെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂര്‍ണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

    അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്

    പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിന്‍റെ ഭാര്യ സിന്ധു(44)വിന്‍റെ മൃതദേഹം അയൽവീട്ടിലെ അടുക്കളയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരന്‍റെ കേസുമായി ബന്ധപ്പെട്ട് ആറു വര്‍ഷം മുന്‍പ് കോടതിയില്‍ എത്തിയപ്പോഴാണ്​ സിന്ധു ബിനോയമായി അടുപ്പത്തിലായത്​. ഈ സമയം മറ്റൊരു ക്രിമിനല്‍ കേസില്‍ ബിനോയി കോടതിയിലെത്തിയതായിരുന്നു. അവിടെ ​വെച്ച്‌​ പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.

    ഭര്‍ത്താവുമായിട്ടുളള അകല്‍ച്ച മുതലെടുത്ത് സിന്ധുവിനെ  ബിനോയി തന്‍റെ വീടിനോട് ചേര്‍ന്ന് വാടക വീടെടുത്ത് താമസിപ്പിക്കുകയും ഇരുവരും തമ്മിൽ രഹസ്യമായി ബന്ധം തുടരുകയും ചെയ്തു. ഈ സമയം ഇളയ മകന്‍ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യയുമായി 2013 ല്‍ ബിനോയി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. വെട്ട് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ് ബിനോയി. സംശയ രോഗിയായ ബിനോയി സിന്ധുവിനെ മറ്റെങ്ങും പോകാനും അനുവദിച്ചിരുന്നില്ല.

    അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു; വീട്ടുടമ ബിനോയി ഇപ്പോഴും ഒളിവിൽ

    അയൽവാസിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇടുക്കി പണിക്കൻക്കുടിയിൽ കാണാതായ സിന്ധുവിന്റെ(45) മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടത്. സിന്ധുവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

    പോലീസും ഫോറൻസിക് വിഭാഗവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ആഴ്ച്ചകൾക്ക് മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയൽക്കാരന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത്.

    സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ അടുപ്പിന് താഴെയാണ് മൃതദേഹം അടക്കം ചെയ്തത്. അതിന് മുകളിൽ പ്രതി അടുപ്പ് നിർമ്മിച്ചെന്നും കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
    Published by:Anuraj GR
    First published:
    )}