• HOME
 • »
 • NEWS
 • »
 • crime
 • »
 • അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്

അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്

ഭര്‍ത്താവുമായിട്ടുളള അകല്‍ച്ച മുതലെടുത്ത് സിന്ധുവിനെ  ബിനോയി തന്‍റെ വീടിനോട് ചേര്‍ന്ന് വാടക വീടെടുത്ത് താമസിപ്പിക്കുകയും ഇരുവരും തമ്മിൽ രഹസ്യമായി ബന്ധം തുടരുകയും ചെയ്തു

സിന്ധു

സിന്ധു

 • Last Updated :
 • Share this:
  ഇടുക്കി: പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിന്‍റെ ഭാര്യ സിന്ധു(44)വിന്‍റെ മൃതദേഹം അയൽവീട്ടിലെ അടുക്കളയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരന്‍റെ കേസുമായി ബന്ധപ്പെട്ട് ആറു വര്‍ഷം മുന്‍പ് കോടതിയില്‍ എത്തിയപ്പോഴാണ്​ സിന്ധു ബിനോയമായി അടുപ്പത്തിലായത്​. ഈ സമയം മറ്റൊരു ക്രിമിനല്‍ കേസില്‍ ബിനോയി കോടതിയിലെത്തിയതായിരുന്നു. അവിടെ ​വെച്ച്‌​ പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.

  ഭര്‍ത്താവുമായിട്ടുളള അകല്‍ച്ച മുതലെടുത്ത് സിന്ധുവിനെ  ബിനോയി തന്‍റെ വീടിനോട് ചേര്‍ന്ന് വാടക വീടെടുത്ത് താമസിപ്പിക്കുകയും ഇരുവരും തമ്മിൽ രഹസ്യമായി ബന്ധം തുടരുകയും ചെയ്തു. ഈ സമയം ഇളയ മകന്‍ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യയുമായി 2013 ല്‍ ബിനോയി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. വെട്ട് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ് ബിനോയി. സംശയ രോഗിയായ ബിനോയി സിന്ധുവിനെ മറ്റെങ്ങും പോകാനും അനുവദിച്ചിരുന്നില്ല.

  അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു; വീട്ടുടമ ബിനോയി ഇപ്പോഴും ഒളിവിൽ

  അയൽവാസിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇടുക്കി പണിക്കൻക്കുടിയിൽ കാണാതായ സിന്ധുവിന്റെ(45) മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടത്. സിന്ധുവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

  പോലീസും ഫോറൻസിക് വിഭാഗവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ആഴ്ച്ചകൾക്ക് മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയൽക്കാരന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത്.

  സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ അടുപ്പിന് താഴെയാണ് മൃതദേഹം അടക്കം ചെയ്തത്. അതിന് മുകളിൽ പ്രതി അടുപ്പ് നിർമ്മിച്ചെന്നും കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

  Also Read-തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം; അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു

  കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

  സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

  ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയുടെ പ്രസവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

  സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി.മനോജ് കുമാർ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, സൗത്ത് പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്തംബർ 22 നകം റിപ്പോർട്ട് നൽകാനും കമീഷൻ നിർദ്ദേശം നൽകി.

  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ രാവിലെയായിരുന്നു 6 മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം  കണ്ടെത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ശുചി മുറിയിൽ  മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്.

  വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

  17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവും ഡിഗ്രി വിദ്യാർത്ഥിയായ ഇരുപത് വയസ്സുകാരനെയാണ് കൊച്ചി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് മാനന്തവാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
  Published by:Anuraj GR
  First published: