കിടപ്പ് രോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിൽ ബുധനാഴ്ചയാണ് സംഭവം. പ്രതി കിഷോർ ഷെൻഡെയെ(41) രാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഭാര്യക്കും അഞ്ചുവയസ്സുള്ള മകനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരും നാഗ്പൂരിൽ ചികിത്സയിലാണ്.
ഭാര്യ ആരതി ഷെൻഡെ(35) കിഷോറുമായി പിണങ്ങി കഴിഞ്ഞ ഒരു മാസത്തിലേറെയായി ഗോണ്ടിയയിലെ സൂര്യതോല പ്രദേശത്തുള്ള പിതാവ് ദേവാനന്ദ് മെശ്രാമിന്റെ(51) വീട്ടിലാണ് താമസിച്ചിരുന്നത്. ഫെബ്രുവരി 14ന് 12.30 ഓടെ പ്രതി ഭാര്യയെയും മകനേയും കാണാൻ വീട്ടിലെത്തിയ കിഷോർ ആരതിയുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഭാര്യയെയും മകനെയും തീകൊളുത്തുകയായിരുന്നു. കൂടാതെ കിടപ്പ് രോഗിയായ ഭാര്യാപിതാവിനെയും തീകൊളുത്തി.
Also read-മഹാരാഷ്ട്രയിൽ യുവതിയുടെ മൃതദേഹം മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ
വീട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളിൽ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രാംനഗർ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്തെത്തി. പരുക്കേറ്റ അമ്മയെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മെശ്രാമിൻ സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. ഭാര്യയ്ക്ക് 80% പൊള്ളലേറ്റു, മകനും ഗുരുതരമായി പരുക്ക് പറ്റിയതായും രാംനഗർ പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.