• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കസ്റ്റഡി മരണത്തില്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

News18 Malayalam
Updated: May 2, 2018, 1:27 AM IST
കസ്റ്റഡി മരണത്തില്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍
News18 Malayalam
Updated: May 2, 2018, 1:27 AM IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണസംഘം അറസ്റ്റു ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് സി.ഐയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ സാം. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൊലക്കുറ്റം ചുമത്തിയില്ല.

ശ്രീജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാരുടെ കൂട്ടത്തില്‍ ക്രിസ്പിന്‍ ഇല്ലെന്നു അന്വേഷണസംഘം കണ്ടെത്തയ സാഹചര്യത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയത്. ശ്രീജിത്തിനെ വീട്ടില്‍നിന്ന് പൊലീസ് രാത്രിയിലാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് സി.ഐയെ കേസില്‍ പ്രതിയാക്കാന്‍ കാരണം.

ക്രിസ്പിന്‍ സാമിനെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സിഐയെ കേസില്‍ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. സിഐയെ പ്രതി ചേര്‍ക്കാമെന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയത്.

കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അന്യായമായി തടങ്കലില്‍ വെക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക എന്നീ കുറ്റങ്ങളെ സിഐയ്‌ക്കെതിരെ നിലനില്‍ക്കൂവെന്നുമായിരുന്നു നിയമോപദേശം. ഇതേത്തുടര്‍ന്നാണ് ക്രിസ്പിനെ ഇന്നു ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും അറസ്റ്റു രേഖപ്പെടുത്തിയതും.

ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക് അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് സി.ഐ ക്രിസ്പിന്‍ സാമിന്റെ അറസ്റ്റും രേഖപ്പെടുത്തിയത്.

കസ്റ്റഡി മരണത്തെ തുടര്‍ന്ന് സി.ഐ ക്രിസ്പിനെ സസ്‌പെന്‍ഡ് ചെയ്യുകയും ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ നിയന്ത്രിച്ചിരുന്ന റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ നേരത്തെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
First published: May 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...