ഇന്റർഫേസ് /വാർത്ത /Crime / പറവൂര്‍ കൊലപാതകം; വിസ്മയെ കത്തിച്ചത് ജീവനോടെ; കൊലയ്ക്ക് കാരണം ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതല്‍

പറവൂര്‍ കൊലപാതകം; വിസ്മയെ കത്തിച്ചത് ജീവനോടെ; കൊലയ്ക്ക് കാരണം ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതല്‍

ജിത്തുവിന് മാനസിക വിഭ്രാന്തിയുള്ളതിനാൽ കൈകൾ കൂട്ടിക്കെട്ടിയ ശേഷമായിരുന്നു മാതാപിതാക്കൾ സംഭവ ദിവസം പുറത്തു പോയത്.

ജിത്തുവിന് മാനസിക വിഭ്രാന്തിയുള്ളതിനാൽ കൈകൾ കൂട്ടിക്കെട്ടിയ ശേഷമായിരുന്നു മാതാപിതാക്കൾ സംഭവ ദിവസം പുറത്തു പോയത്.

ജിത്തുവിന് മാനസിക വിഭ്രാന്തിയുള്ളതിനാൽ കൈകൾ കൂട്ടിക്കെട്ടിയ ശേഷമായിരുന്നു മാതാപിതാക്കൾ സംഭവ ദിവസം പുറത്തു പോയത്.

  • Share this:

കൊച്ചി: വിസ്മയയുടെ കൊലപാതകവുമായി(Murder) ബന്ധപ്പെട്ട്  കൂടുതൽ വിശദാംശങ്ങൾ പുറത്ത്. വിസ്മയെ കത്തിച്ചത് ജീവനോടെയെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്നേഹകൂടുതൽ ആണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ്(Police) പറഞ്ഞു. ജിത്തുവിനെ പറവൂർ പനോരമ നഗറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിസ്മയെ കൊലപ്പെടുത്തിയ രീതിയും രക്ഷപ്പെട്ട സ്ഥലവും കാണിച്ചു കൊടുത്തു. അന്നേ ദിവസം ജിത്തു ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.

ജിത്തുവിന് മാനസിക വിഭ്രാന്തിയുള്ളതിനാൽ കൈകൾ കൂട്ടിക്കെട്ടിയ ശേഷമായിരുന്നു മാതാപിതാക്കൾ സംഭവ ദിവസം പുറത്തു പോയത്. പതിവു പോലെ അന്നും വിസ്മയും ജിത്തുവും തമ്മിൽ വഴക്കിട്ടു. അതിനിടയിൽ ടോയ് ലറ്റിൽ പോകാനായി കൈകളുടെ കെട്ടഴിക്കാൻ ജിത്തു ആവശ്യപ്പെട്ടു. വിസ്മയ കെട്ടഴിച്ചതോടെ ജിത്തു ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പലതവണ വിസ്മയുടെ നേരെ വീശി. എന്നാൽ മുറിവ് ആഴത്തിൽ ആയിരുന്നില്ല.

കട്ടിലിൽ നിന്നും എഴുന്നേറ്റ വിസ്മയുടെ കാൽ സോഫയുടെ ഇളകിയ കൈപ്പിടി ഉപയോഗിച്ച് ജിത്തു തല്ലിത്തകർത്തു. പിന്നീട് മണ്ണെണ്ണ വിസ്മയുടെ ദേഹത്തും മുറിക്കുള്ളിലും തളിച്ചു. മറ്റൊരു തുണിയിൽ തീ കൊളുത്തിയ ശേഷം എറിയുകയായിരുന്നു. ജീവനോടെയാണ് വിസ്മയെ ജിത്തു കത്തിച്ചത്. കൃത്യത്തിന് ശേഷം ജിത്തു രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാറ്റി. പിന്നീട് മുൻ ഗെയ്റ്റ് അകത്ത് നിന്നും പൂട്ടി മറുവശത്ത് കൂടി ഓടി രക്ഷപെടുകയായിരുന്നു.

പറവൂർ ടൗണിലെത്തിയ ജിത്തു പത്ത് രൂപ ഒരാളോട് കടം വാങ്ങി ചെറായി എടവനക്കാട് വന്നിറങ്ങി.അവിടെ നിന്നും രണ്ട് കാറുകളിലായി ലിഫ്റ്റ് ചോദിച്ചാണ് എറണാകുളത്ത് എത്തിയത്. രണ്ടാമത്തെ കാർ ഡ്രൈവറിൽ നിന്നും 100 രൂപ വാങ്ങി. പിന്നീട് എം ജി റോഡിലെ സെൻട്രൽ മാളിലെത്തി ജോലി ചോദിച്ചു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ കിട്ടിയില്ല. പിന്നീട് പല ഹോട്ടലുകളുടെ റിസപ്ഷനിലും ബസ് സ്റ്റോപ്പുകളിലുമായി മാറിമാറി തങ്ങി.

Also Read-Honey Trap | ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ

കത്തി വീശുന്നതിനിടയിൽ ഉണ്ടായ വിരലുകളിലെ മുറിവുകൾ സിറ്റി ഹോസ്പിറ്റലിൽ എത്തി ഡ്രസ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഷമി എന്ന പേരിലാണ് ചികിത്സ തേടിയത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ പട്രോളിംഗ് പൊലീസാണ് ഇവരെ പിങ്ക് പൊലീസിന് കൈമാറിയത്. പിന്നീട് തെരുവോരം മുരുകന്റെ അഭയ കേ ന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നുമാണ് പൊലീസ് ജിത്തുവാണെന്ന് സ്ഥിരികരിച്ചത്.

ജിത്തുവിന്റെ മാനസിക നില ഇപ്പോൾ കുഴപമില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ നിലവിൽ മറ്റ് മെഡിക്കൽ പരിശോധന ആവശ്യമില്ല. ജിത്തുവിന്റെമൊഴി വിശ്വാസ യോഗ്യമാണെന്നും പൊലീസ് വിശദീകരിക്കുന്നു.

Also Read-Kitex camp violence | കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം; നാലുപേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ജിത്തുവിന്റെ മാനസിക നില ഇപ്പോൾ കുഴപമില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ നിലവിൽ മറ്റ് മെഡിക്കൽ പരിശോധന ആവശ്യമില്ല. ജിത്തുവിന്റെമൊഴി വിശ്വാസ യോഗ്യമാണെന്നും പൊലീസ് വിശദീകരിക്കുന്നു.

First published:

Tags: Paravur Murder Case