മകള്‍ അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം (different caste) ഒളിച്ചോടിയ (elopes) വിഷമത്തില്‍ മനംനൊന്ത് യുവതിയുടെ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു (suicide). കര്‍ണാടകയിലെ (karnataka) ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ഹണ്ടിഗനാല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ (63), സരോജമ്മ (60), മനോജ് (24) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മകളെ കാണാതായതിനു പിന്നാലെ തിങ്കളാഴ്ച സിദ്ലഘട്ട റൂറല്‍ പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
അര്‍ച്ചന എന്ന യുവതി അന്യജാതിയില്‍പ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനാണ് വീട്ടില്‍ നിന്ന് പോയതെന്നും പോലീസ് പറഞ്ഞു. അര്‍ച്ചനയുടെ പിതാവ് എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തില്‍ നിന്ന് മകള്‍ക്ക് ഒന്നും ലഭിക്കരുതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൂത്തമകന് രഞ്ജിത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് മറ്റ് മൂന്ന് പേരും ആത്മഹത്യ ചെയ്തത്.
മരിച്ച മനോജ് സഹോദരിക്ക് അയച്ച സന്ദേശവും പോലീസ് കണ്ടെത്തി. തിങ്കളാഴ്ച 11 മണിക്ക് മുമ്പ് വീട്ടിലേക്ക് തിരികെ വരണമെന്നാണ് മനോജ് സഹോദരിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. അവളുടെ ഈ തീരുമാനം കാരണം മുഴുവന്‍ കുടുംബവും കഷ്ടപ്പെടുകയാണെന്നും രാത്രി 11ന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ ആരെയും ജീവനോടെ കാണില്ലെന്നും സന്ദേശത്തില്‍ പറയുന്നു. തങ്ങളുടെ കൈവശം ഗുളികകള്‍ ഉണ്ടെന്നും എല്ലാവരും അത് കഴിച്ച് രാത്രി 11 മണിക്ക് ശേഷം ജീവിതം അവസാനിപ്പിക്കുമെന്നും മനോജ് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാമുകിക്കൊപ്പം ഒളിച്ചോടി തിരികെയെത്തിയ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ ഭാര്യ വിസമ്മതിച്ചതും അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഹൈദരാബാദിലാണ് സംഭവം. കാമുകിയുടെ ജീവിതശൈലിയും ആഢംബരവും താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തിരിച്ചെത്തിയത്. ഭാര്യ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
Also read : യുപിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറും സംഘവും അറസ്റ്റില്‍
ഹൈദരാബാദിലെ കുകത്ത്പള്ളിയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഇരുവരും ഉദ്യോഗസ്ഥര്‍ ആണെന്നും ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഭര്‍ത്താവ് വിവാഹിതയായ സ്ത്രീയുമായി അടുപ്പത്തിലായത്. വാട്സ്ആപ്പിലൂടെ ഇരുവരും ചാറ്റിങ്ങും ആരംഭിച്ചു. രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് ഭര്‍ത്താവ് ഈ സ്ത്രീക്കൊപ്പം ഒളിച്ചോടിയത്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പിന്നീട് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരാകുകയായിരുന്നു. കാമുകിക്കൊപ്പം പോയത് ഒരു ദുര്‍ബല നിമിഷത്തില്‍ തനിക്ക് സംഭവിച്ചു പോയ തെറ്റാണെന്നു പറഞ്ഞ ഭര്‍ത്താവ് എങ്ങനെയെങ്കിലും തന്നെ സ്വീകരിക്കാനും ദാമ്പത്യബന്ധം തുടരാനും ഭാര്യയെ പറഞ്ഞു മനസിലാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. ആഢംബര ജീവിതശൈലി നയിക്കുന്ന ആളാണ് കാമുകിയെന്നും അവളുടെ പ്രഭാതഭക്ഷണം മുതല്‍ രാത്രി വരെയുള്ള ചെലവുകള്‍ക്കായി തനിക്ക് 10 ലക്ഷം രൂപ ലോണ്‍ എടുക്കേണ്ടി വന്നെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഈ സാമ്പത്തിക ബാധ്യത താങ്ങാനാകാത്തതിനാലാണ് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയതെന്നും ഭര്‍ത്താവ് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.