നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

  Murder| ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

  നാലുവര്‍ഷം മുൻപായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി.

  കൊല്ലപ്പെട്ട കൗസല്യ

  കൊല്ലപ്പെട്ട കൗസല്യ

  • Share this:
   ചെന്നൈ : മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ (illicit relationship) പേരില്‍, വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം (Ramanathapuram) ജില്ലയിലെ പരമകുടിയിലാണ് (Paramakudi)സംഭവം. നണ്ടുപ്പട്ടി (Nandupatti) ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്- അമൃതവല്ലി ദമ്പതിമാരുടെ മകള്‍ കൗസല്യയാണ് (23) (Kausalya) കൊല്ലപ്പെട്ടത്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് (Emaneswaram Police) അറസ്റ്റുചെയ്തു.

   നാലുവര്‍ഷം മുൻപായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, യുവതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.

   അബോധാവസ്ഥയില്‍ക്കിടന്ന യുവതിയെ അയല്‍ക്കാര്‍ചേര്‍ന്ന് പരമകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുപോന്നു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിഷം കഴിച്ചു മകള്‍ മരിച്ചെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസിൽ അറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

   വിവരമറിഞ്ഞ എമനേശ്വരം പൊലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്‍പ്പെടെ സംഭവത്തിന് കൂട്ടുനിന്നവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

   കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ

   നെയ്യാറ്റിന്‍കര (Neyyattinkara) യില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ (Bedridden Husband) ഭാര്യ (Wife) കഴുത്തറുത്തു കൊന്നു. മണവാരി (Manavari) സ്വദേശി ജഞാനദാസ് എന്ന ഗോപി(72)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടു മനംനൊന്താണ് കൊലപ്പെടുത്തിയതെന്ന് ഭാര്യയുടെ മൊഴി (Statement of Wife).

   പക്ഷാഘാതം (Paralysis) വന്നു കഴിഞ്ഞ 10 വര്‍ഷമായി കിടപ്പിലായിരുന്ന ഗോപിയെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. രാവിലെ വീടിനുള്ളില്‍ വച്ചായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. നിമിഷ നേരം കൊണ്ടു ഗോപി മരണപ്പെട്ടു. ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം പുറത്തേക്ക് ഓടിയ സുമതി സമീപത്തെ കുളത്തില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടു. ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

   ഇന്ന് രാവിലെ മകന്‍ സുനില്‍ദാസ് പുതുതായി വയ്ക്കുന്ന വീടിനുസമീപത്തെ ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി മകള്‍ സുനിതയുടെ വീട്ടിലായിരുന്നു ഇരുവരും. സുനിലിന്റ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കളെ മണവാരിയിലെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത്. വീടിനുള്ളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}