അറ്റ്ലാന്റ: അമേരിക്കയിലെ പോള്‍ഡിങ് കൗണ്ടിയില്‍ നാലാഴ്ച പ്രായമുള്ള കുഞ്ഞിനെ മദ്യം നല്കി കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെക്കുറിച്ച് അറ്റ്ലാന്റയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത്കെയറിലെ അധികാരികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങുന്നത്.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് നിയമപരമായി അനുവദിച്ചതിന്റെ നാലിരട്ടിയിലധികം മദ്യം കുഞ്ഞിന് ഇവര്‍ നല്‍കിയതായി അറ്റ്ലാന്റ ടി.വി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ സിഡ്നി ഡണ്‍ (24), മാക്വിസ് കോള്വിന് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
താന്‍ ധാരാളം മദ്യം കഴിച്ചിരുന്നെന്നും അതിനാല്‍ മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് വിഷബാധയേറ്റതാകാനാണ് സാധ്യതയെന്നുമാണ് ആദ്യം ഡണ്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കോള്വിന് കുഞ്ഞിന്റെ പാല്ക്കുപ്പിയില് മദ്യമൊഴിച്ച് നല്‍കിയതാണ് മരണകാരണമെന്ന് കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ കൊലപാതകം, ക്രൂരത തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Murder | അശ്ലീല വീഡിയോയിൽ കണ്ട സ്ത്രീ ഭാര്യയെന്ന് സംശയം; മക്കളുടെ മുന്നിലിട്ട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു
ബെംഗളൂരു: അശ്ലീല വീഡിയോയില്‍ കണ്ട സ്ത്രീ ഭാര്യയെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു (Murder ). രാമനഗര സ്വദേശി മുബീനയാണ് (35) കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭര്‍ത്താവ് ജഹീര്‍ പാഷയെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരമായി അശ്ലീല വീഡിയോകള്‍ കണ്ടിരുന്ന ഇയാള്‍ ഒരു ദിവസം വീഡിയോയില്‍ ഭാര്യയോട് സാദൃശ്യമുള്ള യുവതിയെ കണ്ടതോടെയാണ് സംശയം ആരംഭിച്ചത്.
ഇക്കാര്യം പറഞ്ഞ് യുവാവ് ഭാര്യയെ നിരന്തരം ഉപദ്രവിവച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വഴക്കിനിടെ മക്കളുടെ മുന്നില്‍ വെ്ച്ച് മുബീനയെ ജഹീര്‍ കത്തികൊണ്ടു കുത്തുകയായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന മുബീനയുടെ പിതാവ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. തുടര്‍ന്ന് പിതാവാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ വിവരമറിയിച്ചത്. ഇവര്‍ക്ക് അഞ്ചുമക്കളാണ് ഉള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.